pathram desk 2

Advertismentspot_img

വരാപ്പുഴ ശ്രീജിത്ത്‌ കസ്റ്റഡി മരണം: എസ്.ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസിലെ പ്രതിയായ എസ്.ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി. പറവൂര്‍ മജിസ്‌ട്രേറ്റായിരുന്ന എന്‍.സ്മിതയാണ് എസ്.ഐക്കെതിരെ ഹൈകോടതി രജിസ്ട്രാര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. പ്രതിയെ കാണാന്‍ മജിസ്‌ട്രേറ്റ് കൂട്ടാക്കിയില്ലെന്ന എസ്.ഐ ദീപകിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്‌ട്രേറ്റില്‍ നിന്ന് ഹൈകോടതി വിശദീകരണം തേടിയത്. എസ്.ഐ...

ഭൂമി വിവാദം: മാര്‍ ആലഞ്ചേരിയെ അഡ്മിനിസ്ട്രേറ്റിവ് ചുമതലയില്‍നിന്നു നീക്കി; മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയില്‍ തുടരാം

കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിവാദത്തിലായ സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി രൂപതാ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍നിന്നു നീക്കി. പാലക്കാട് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്താണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍. മാര്‍ ആലഞ്ചേരി വഹിച്ചിരുന്ന അഡ്മിനിസ്ട്രേറ്റിവ്...

പിണറായിയോട് കടക്ക് പുറത്തെന്ന് മോദി,വേണമെങ്കില്‍ റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്തിക്കൊളാന്‍ നിര്‍ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നല്‍കിയില്ല. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വെള്ളിയാഴ്ചയാണ് അനുമതി ചോദിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്കു അനുമതി നല്‍കാതിരുന്ന പ്രധാമന്ത്രിയുടെ ഓഫിസ്, വേണമെങ്കില്‍ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. ഇത് നാലാം തവണയാണ് പിണറായിക്ക്...

താന്‍ ആദ്യമായി പാടിയ പാട്ട് സിനിമയിലെത്തിയപ്പോള്‍ യേശുദാസിന്റേതായെന്ന് എംജി ശ്രീകുമാര്‍

കൊച്ചി: സിനിമയില്‍ ആദ്യമായി പാടിയ പാട്ട് പുറത്തിറങ്ങിയപ്പോള്‍ യേശുദാസിന്റെ ശബ്ദത്തില്‍ കേള്‍ക്കേണ്ടി വന്ന സങ്കടം തുറന്നുപറഞ്ഞിരിക്കുകയാണ് ഗായകന്‍ എംജി ശ്രീകുമാര്‍. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിനായി സത്യന്‍ അന്തിക്കാട് രചിച്ച 'പ്രണയവസന്തം തളിരണിയാനായി' എന്ന ഗാനമാണ് താന്‍ ആദ്യമായി ആലപിച്ചതെന്നും എന്നാല്‍ സിനിമയിറങ്ങിയപ്പോള്‍ ആ...

പോലീസിലെ ദാസ്യവേല, പി വി രാജുവിനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാര്‍ശ

തിരുവനന്തപുരം: പോലീസിലെ അടിമപ്പണിയ്ക്ക് തിരിച്ചടിയായി മറ്റൊരു പോലീസ് ഉന്നതനു നേര്‍ക്കും നടപടി. എസ്എപി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിനെതിരെ വകുപ്പുതല നടപടിയ്ക്ക് ശുപാര്‍ശ ചെയ്തു. എഡിജിപി ദാസ്യവേല ചെയ്യിച്ചെന്നാണ് റിപ്പോര്‍ട്ട്. പി വി രാജുവിനെ സ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പി വി രാജുവിന്റെ...

ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ച്ചയല്ല എന്ന് ജയസൂര്യ എത്ര മനോഹരമായാണ് കാണിച്ചു തന്നത്

കൊച്ചി:ഞാന്‍ മേരിക്കുട്ടിയിലെ നടന്‍ ജയസൂര്യയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ശാരദക്കുട്ടി രംഗത്ത്. ട്രാന്‍സ്സെക്ഷ്വലായ ശരീരങ്ങള്‍ ഒരശ്ലീലക്കാഴ്ച്ച അല്ലെന്ന് ജയസൂര്യഎത്ര മനോഹരമായാണ് കാണിച്ചു തന്നതെന്ന് എഴുത്തുകാരി ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം പതിവു കച്ചവട സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതെന്നും...

കേരളത്തിന്റെ ഫുട്‌ബോള്‍ ആരാധന എറ്റെടുത്ത് മെസി,വീഡിയോ പുറത്ത് വിട്ടത് ഒഫിഷ്യല്‍ പേജിലൂടെ

കൊച്ചി:മെസിയുടെയും അര്‍ജന്റീനയുടെയും വിജയത്തിന് വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കൈ ഉയര്‍ത്തുന്നവരുടെ കൂട്ടത്തില്‍ മലയാളികളുടെ നീണ്ട നിരയുമുണ്ട്. കേരളമൊട്ടാകെ മെസിയുടെ കൂറ്റന്‍ കട്ട്ഔട്ട് നിറയുകയാണ്. കേരളത്തിലെ ആരാധകരുടെ ആവേശം സാക്ഷാല്‍ മെസിയും ഏറ്റെടുത്തിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെസ്സി ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ലയണല്‍...

ഷാഫി പറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ‘അല്ലയോ ഷുഹൈബ്, നിന്റെ രക്ത സാക്ഷിത്തത്തെ അപമാനിച്ചവരുടെ കൈകളിലേക്കോ നീ പ്രണയിച്ച നമ്മുടെ പരിചക്രാങ്കിത മൂവര്‍ണ്ണക്കൊടി’

കൊച്ചി: ഷാഫി പറമ്പലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിനന്റ് ആക്കുന്നതിനെതിരെ പരസ്യപ്രതികരണവുമായി ഐ ഗ്രൂപ്പ് നേതാവും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ജോഷി കണ്ടത്തില്‍. ഷാഫി പറമ്പിലിനെ പ്രസിഡന്റാക്കുന്നത് ഷുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഷാഫി പറമ്പിലാണത്രേ സംസ്ഥാന...

pathram desk 2

Advertismentspot_img
G-8R01BE49R7