pathram desk 2

Advertismentspot_img

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യൂ….മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയ്ക്ക് മികച്ച പ്രതികരണം

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാനുള്ള, മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനയ്ക്ക് മികച്ച പ്രതികരണം. ഒട്ടേറെപ്പേര്‍ ഒരു മാസത്തെ ശമ്പളം നല്‍കാനുള്ള സന്നദ്ധതയുമായി മുന്നോട്ടുവന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയ്ക്കു പിന്നാലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒരു മാസത്തെ ശമ്പളം...

പമ്പാനദിയില്‍ ഇറങ്ങിയ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

പത്തനംതിട്ട: റാന്നിയില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ടു. അത്തിക്കയം ലസ്ലിന്‍, ഉതിമൂട് സിബി എന്നിവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ പുരോഗമിക്കുന്നു.പ്രളയക്കെടുതിയില്‍ അകപ്പെട്ട വീടുകള്‍ വൃത്തിയാക്കി പമ്പയില്‍ കുളിക്കാനിറങ്ങവേയാണ് സംഭവം. ലസ്ലിനും സിബിയും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ഒഴുക്കില്‍പ്പെട്ടുവെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു.

ആര്‍.എസ്.എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധി എത്തുമോ?,എല്ലാകണ്ണുകളും കോണ്‍ഗ്രസ് അധ്യക്ഷനിലേക്ക്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് സൂചന. സെപ്തംബറില്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് കടുത്ത ആര്‍.എസ്.എസ് വിമര്‍ശകന്‍ കൂടിയായ രാഹുല്‍ഗാന്ധിയെ ക്ഷണിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം 17 മുതല്‍ 19 വരെയാണ് ഭാവിയിലെ ഇന്ത്യ എന്ന പരിപാടി....

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന,; മണ്ണെണ്ണയ്ക്ക് സബ്സിഡിയില്ല, ലിറ്ററിന് 70 രൂപ

ന്യൂഡല്‍ഹി: അരിക്ക് പിന്നാലെ മണ്ണെണ്ണ നല്‍കുന്നതിലും കേരളത്തോട് കേന്ദ്രത്തിന്റെ അവഗണന. പ്രളയത്തിന്റെ ദുരിതത്തിനിടയില്‍ അനുവദിച്ച അധിക മണ്ണെണ്ണയ്ക്ക് സബ്സിഡിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പന്ത്രണ്ടായിരം കിലോ ലിറ്റര്‍ മണ്ണണ്ണയ്ക്ക് ലിറ്ററിന് 70 രൂപ വീതം നല്‍കണം. സബ്സിഡി നിരക്കിലാണെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍...

തൃശൂരില്‍ ഇത്തവണ പുലികള്‍ ഇറങ്ങില്ല……..

തൃശൂര്‍: ജില്ലയില്‍ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന പുലിക്കളി ആഘോഷം പ്രതീകാത്മകമായി സംഘടിപ്പിക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയില്ല. നാട് ദുരിതത്തിലകപ്പെട്ടിരിക്കുമ്പോള്‍ ഇത്രയും വലിയ തുക സമാഹരിച്ച് ആഘോഷം നടത്തുന്നത് അനൗചിത്യമായതിനാലാണ് ഇക്കുറി പുലിക്കളി വേണ്ടെന്ന് വെച്ചത്. പ്രളയ സാഹചര്യത്തില്‍ ഓണാഘോഷം സര്‍ക്കാര്‍ ഒഴിവാക്കിയെങ്കിലും ആഘോഷങ്ങളില്ലാതെ ചടങ്ങായി പുലിക്കളി...

വീണ്ടും മഴ വരുന്നു; തിങ്കളും ചൊവ്വയും കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ ഓഗസ്റ്റ് 27, 28 തീയ്യതികളില്‍ കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...

കാക്കിയിലും തിളങ്ങി വിജയന്‍, ദുരിതബാധിതര്‍ക്കിടയില്‍ താങ്ങായി ഫുട്‌ബോള്‍ ഇതിഹാസം

തിരുവനന്തപുരം : തൃശൂരിലെ സ്വന്തം വീടില്‍ വെള്ളമൊഴിഞ്ഞതേയുള്ളൂ, വൃത്തിയാക്കി കഴിഞ്ഞില്ല. വൃത്തിയാക്കുന്നത്തിനിടയില്‍ മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെ കിട്ടി. എല്ലാവരും പ്രയാസത്തിലാണ്. അതിനിടയിലാണ് രാപ്പകല്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കൊപ്പം ചേരാന്‍ വിളിയെത്തിയത്. വിളി വന്നതോടെ തിരുവനന്തപുരത്തേക്ക് വണ്ടികയറി. പറയുന്നത് മറ്റാരുമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം...

”നിങ്ങളുടെ ഉള്ളില്‍ ഒരു പോരാളിയുണ്ട്. ആ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക”: മഞ്ജു വാരിയര്‍

കൊച്ചി:പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് പ്രചോദനം നല്‍കുന്ന പോസ്റ്റുമായി മഞ്ജു വാരിയര്‍. 'ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക 'എന്ന തലക്കെട്ടോടെയാണ് മഞ്ജു എഴുത്ത് പോസ്റ്റ് ചെയ്തത്. മഞ്ജു എഴുതുന്നു: ഉള്ളിലെ പോരാളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുക! പണ്ട് ഒരു പത്രലേഖകന്‍ എന്നോട് ചോദിച്ചു: 'ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടായാല്‍ ആത്മഹത്യയെക്കുറിച്ചാലോചിക്കുന്നയാളാണോ?' അന്ന് ഞാന്‍ പറഞ്ഞത് ഒരിക്കലുമില്ല എന്നാണ്. ഇത്രകൂടി...

pathram desk 2

Advertismentspot_img
G-8R01BE49R7