pathram

Advertismentspot_img

ദുരിതമനുഭവിക്കുന്നവര്‍ക്കായി അമേരിക്കന്‍ മലയാളികള്‍ പത്തുകോടിയോളം രൂപ കൈമാറി

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കന്‍ മലയാളികളുടെ സംഭാവന. അമേരിക്കയിലെ മലയാളി ഫെയ്‌സ്ബുക് കൂട്ടായ്മ ശേഖരിച്ച 14 ലക്ഷം ഡോളര്‍ (ഏകദേശം 9.8 കോടി രൂപ) മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഷിക്കാഗോയില്‍ എന്‍ജിനീയറായ ഉഴവൂര്‍ അരീക്കര സ്വദേശി അരുണ്‍ നെല്ലാമറ്റം, അവിടെ ബിസിനസ് ചെയ്യുന്ന...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ചു; ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. 1.1 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2018 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധന....

ഗോമൂത്രത്തെയും ചാണകത്തെയും അപമാനിച്ചു; പ്രകാശ് രാജിനെതിരേ വീണ്ടും ഹര്‍ജി; നിങ്ങളുടെ ജോലി തുടര്‍ന്നോളൂ ഭീരുക്കളെ.. മറുപടിയുമായി താരം

ബംഗളൂരു: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന്‍ പ്രകാശ് രാജിനെതിരെ വീണ്ടും പരാതി. ബംഗളൂരുവിലെ കിരണ്‍ എന്ന അഭിഭാഷകനാണു കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പ്രകാശ് രാജ് നടത്തിയ പ്രസ്താവനയില്‍ ഗോമൂത്രത്തെയും ചാണകത്തെയും അപമാനിച്ചു സംസാരിച്ചു എന്നാണ് ഉയരുന്ന വാദം. എന്നാല്‍ ഇതിനെതിരെ രൂക്ഷ...

നഷ്ടപരിഹാരം ലഭിക്കാന്‍ പ്രളയബാധിതരില്‍ നിന്ന് ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ടു; ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊച്ചി: പ്രളയദുരന്തത്തിന്റെ ആഘാതത്തില്‍പെട്ടവരെ നഷ്ടപരിഹാരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഇന്‍ഷുറന്‍സ് ഇടപാടുകാരാണു തട്ടിപ്പുമായി രംഗത്തിറങ്ങിയത്. ബിസിനസ് നശിച്ചവര്‍ക്കു നഷ്ടപരിഹാരം ലഭിക്കാന്‍ ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ട ഇന്‍ഷുറന്‍സ് സര്‍വേയര്‍ ഉമ മഹേശ്വരറാവു ആണ് കൊച്ചിയില്‍ അറസ്റ്റിലായത്. ഇയാളുടെ താമസസ്ഥലം പൊലീസ്...

കാരണം കേരളത്തിലെ പ്രളയക്കെടുതികള്‍: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

2018-–19 സാമ്പത്തിക വര്‍ഷത്തെ ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി) നീട്ടി. കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് സെപ്റ്റംബര്‍ 15 വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചത്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം...

ട്രെയിനില്‍ നായയുടെ ആക്രമണം; പുറത്തേക്ക് തെറിച്ചുവീണ ഗാര്‍ഡിനെയും വലിച്ച് ട്രെയിന്‍ പോയത് 100 മീറ്ററോളം… സംഭവം തൃശൂരിൽ

തൃശൂര്‍: അസാധാരണ സംഭവമായിരുന്നു തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്നത്. ട്രെയിനിലുണ്ടായിരുന്ന നായ അക്രമാസക്തമായതിനെ തുടര്‍ന്ന് ഗാര്‍ഡ് ട്രെയിനില്‍നിന്ന് തെറിച്ച് വീണു. ട്രെയിനില്‍ കൊണ്ടുപോകുകയായിരുന്ന നായ അക്രമാസക്തനായപ്പോഴാണ് ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്നു ഗാര്‍ഡ് പുറത്തേക്കു വീണത്.. ട്രെയിന്‍ നൂറു മീറ്ററോളം ഗാര്‍ഡിനെ വലിച്ചുകൊണ്ടുപോയി. തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്‌സ്പ്രസിലെ...

വിവോ സ്മാര്‍ട്ട് ഫോണ്‍ വില കുത്തനെ കുറച്ചു

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. രാജ്യത്തെ മുന്‍നിര സ്മാര്‍ട് ഫോണ്‍ വിതരണ കമ്പനിയായ വിവോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകളുടെ വില കുത്തനെ കുറച്ചു. ഓരോ ഹാന്‍ഡ്‌സെറ്റിനും 4,000 രൂപ വരെയാണ് കുറച്ചത്. വിവോ വി9, വിവോ വൈ83, വിവോ എക്‌സ്21 എന്നീ...

മൂന്ന് ജില്ലകളിലെ ചില സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി ഇന്ന് തുറക്കില്ല

കൊച്ചി: ഓണാവധി കഴിഞ്ഞിട്ടും പ്രളയദുരിതത്തില്‍നിന്ന് കരകയറാത്ത ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ നാളെയും തുറക്കില്ല. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി നീട്ടിയത്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...

pathram

Advertismentspot_img
G-8R01BE49R7