pathram

Advertismentspot_img

ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക….

തിരുവനന്തപുരം: പ്രളയദുരിതം നേരിടുന്ന കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയിലുള്ള സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ. ഇലക്ട്രോണിക്‌സ് പേയ്‌മെന്റിലൂടെ 145.17 കോടി, യുപിഐ/ക്യുആര്‍/വിപിഎ വഴി 46.04 കോടി,...

നോട്ട് നിരോധനം വന്‍ വിജയം; വിശദീകരണവുമായി വീണ്ടും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നോട്ടുനിരോധനം വന്‍ വിജയമാണെന്ന് വാദിച്ച് വീണ്ടും ബിജെപി. നോട്ട് നിരോധനം വിജയമായിരുന്നുവെന്നും സര്‍ക്കാര്‍ നടപടിയിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി പറഞ്ഞു. നോട്ടു നിരോധനത്തിനത്തിന് വളരെ വലിയ...

നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യ; മറുപടി ബാറ്റിങ് ആരംഭിച്ചു

സതാംപ്ടണ്‍: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 246 റണ്‍സിന് പുറത്തായി. 20 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മ്മ, മുഹമ്മദ്...

പ്രളയസമയത്ത്‌ യേശുദാസിനെ കാണാനില്ലെന്ന് പറഞ്ഞ പി.സി. ജോര്‍ജിന് മുഖ്യമന്ത്രിയുടെ മറുപടി കേട്ട് കയ്യടിച്ച് സഭാംഗങ്ങള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുമ്പോള്‍ ഗായകന്‍ യേശുദാസ് സഹായവുമായി എത്തിയില്ലെന്ന പി.സി. ജോര്‍ജ് എഎല്‍എയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ്...

കേരളത്തിന് അഭിമാനം; ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ ജിന്‍സണ് സ്വര്‍ണം; ചിത്രയ്ക്ക് വെങ്കലം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ വീണ്ടും മലയാളി തിളക്കം. പുരുഷ വിഭാഗത്തില്‍ കേരളത്തിന്റ അഭിമാനമായി ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടി. 3.44.72 സെക്കന്‍ഡിലാണ് ജിന്‍സണ്‍ മത്സരം പൂര്‍ത്തിയാക്കിയത്. വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം പി.യു. ചിത്രയ്ക്ക് വെങ്കലമുണ്ട്. 12.56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം സ്വന്തമാക്കിയത്....

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണോ.. ? ഇടുക്കിയിലെ ട്രയല്‍ റണ്‍ മാറ്റിയതെന്തിന് ? ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടിയുമായി കെ.എസ്.ഇ.ബി

കൊച്ചി: മുന്നൊരുക്കമില്ലാതെ കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിനു കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്കു നിരക്കാത്തതുമാണെന്നു കെഎസ്ഇബി. മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് വാര്‍ത്താകുറിപ്പിലൂടെ കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. മഴയുടെ സാധ്യത പ്രവചിക്കുന്ന...

ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ കെട്ടിടനിര്‍മാണത്തിന് അനുമതിയില്ല; നിര്‍മിച്ചാല്‍ തടയാനും സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ട് സര്‍ക്കാര്‍. ഇത്തരം സ്ഥലങ്ങളിലെ നിര്‍മാണം ശാസ്ത്രീയമായി പരിശോധിച്ച ശേഷം മതിയെന്നാണ് പുതിയ തീരുമാനം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ജില്ലാ, പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കി. നിര്‍മാണ...

പ്രളയക്കെടുതിക്ക് ശേഷം പ്രവര്‍ത്തന സജ്ജമായ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അപ്രതീക്ഷിത വിഐപി എത്തി

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ട കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ സ്ഥിതിയിലായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.06ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് ആദ്യമെത്തിയത്. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന്...

pathram

Advertismentspot_img
G-8R01BE49R7