വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി വേണ്ട; നിര്‍ദേശം സൗദി തള്ളി

ദമാം: സൗദി അറേബ്യയിലുള്ള വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ശൂറ കൗണ്‍സില്‍ തള്ളി. 32 നെതിരെ 86 വോട്ടിനാണ് സാമ്പത്തിക സമിതിയുടെ നിര്‍ദേശം ശൂറ തള്ളിയത്. നികുതി ഏര്‍പ്പെടുത്തുന്നത് വിദേശ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്ന് ശൂറ നിരീക്ഷിച്ചു.

കള്ളപ്പണവും ഹവാലയും വര്‍ധിക്കാനും നികുതി കാരണമാവും. സൗദിയുടെ സ്വതന്ത്ര സാമ്പത്തിക നയത്തിന് നികുതി എതിരാണെന്നും ശൂറ അഭിപ്രായപ്പെട്ടു.

SHARE