പിണറായി വിജയന്‍ പ്രധാനമയ്രുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കുക, കരിപ്പൂര്‍ വിമാനത്താവള വികസനം, എയിംസ് ആശുപത്രി തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ മുന്നില്‍ വച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു.

SHARE