കനത്ത മൂടല്‍മഞ്ഞും മഴയും, സത്രം-പുല്ലുമേട് കാനനപാത താല്‍ക്കാലികമായി അടച്ചു, സത്രത്തില്‍ എത്തുന്നവരെ കെഎസ്ആര്‍ടിസിയിൽ പമ്പയിലെത്തിക്കാൻ നടപടി

ശബരിമല: കനത്ത മൂടല്‍മഞ്ഞും മഴയും കാരണം ശബരിമലയിലേക്കുള്ള പരമ്പരാ​ഗത കാനനപാതയായ സത്രം-പുല്ലുമേട് കാനനപാത വഴി തിങ്കളാഴ്ച ഭക്തരെ കടത്തിവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വനംവകുപ്പിന്റെ നിര്‍ദേശം ജില്ലാ ഭരണകൂടവും അംഗീകരിച്ചതോടെ സത്രത്തില്‍ എത്തിയിരുന്ന ഭക്തരെ പ്രത്യേകം കെഎസ്ആര്‍ടിസി ബസ് തയ്യാറാക്കി പമ്പയിലെത്തിക്കാൻ നടപടിയായി. ഇവിടെയെത്തിയ ചിലർ സ്വന്തം വാഹനത്തിലും പമ്പയിലേക്ക് മടങ്ങി.

സത്രത്തില്‍നിന്ന് പുല്ലുമേടിലേക്ക് ആറ് കിലോമീറ്ററും പുല്ലുമേട്ടിൽനിന്ന് സന്നിധാനത്തേക്ക് ആറ് കിലോമീറ്ററുമാണുള്ളത്. ഇതില്‍ സത്രത്തില്‍നിന്ന് തുടങ്ങുന്ന ഭാഗം ഒന്നര കിലോമീറ്ററോളം ചെങ്കുത്തായ കയറ്റമാണ്. ഈ ഭാഗങ്ങളിലൊക്കെ ഞായറാഴ്ച മുതല്‍ക്കുതന്നെ ശക്തമായ മൂടല്‍ മഞ്ഞായിരുന്നു.

കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസംതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും മറ്റും പ്രത്യേക അറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ, മൂടല്‍മഞ്ഞും മഴയും മാറാതെ വന്നതോടെയാണ് വഴി താല്‍ക്കാലികമായി അടച്ചത്. കാലാവസ്ഥ അനുകൂലമായാല്‍ ഈ വഴി വീണ്ടും തുറന്നുകൊടുക്കും.

അതേ സമയം വ​ന​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ തു​ട​ര്‍​ന്നാ​ല്‍ പ​മ്പ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പുണ്ട്. അതിനാൽ പമ്പയിൽ കുളിക്കാനിറങ്ങുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി.

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന താ​ലൂ​ക്ക്-​ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ പ്ര​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7