പാലക്കാട്ടെ കോൺ​ഗ്രസ് വിജയം വർഗീയതയെ കൂട്ടുപിടിച്ച്, ബിജെപിയുടെ തകർച്ച എവിടെയായാലും ആഹ്ലാദകരം- എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് കോൺഗ്രസിന്റെ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. ഇപ്പോൾ വന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ സർക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാൻ സാധിക്കില്ല. പാലക്കാട് സിപിഎമ്മിന്റെ വോട്ട് വർധിക്കുകയാണ് ചെയ്തതെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

“ബിജെപിയുടെ നല്ലയൊരു ശതമാനം വോട്ട് കുറഞ്ഞു. ഇതിന്റെ ഗുണഭോക്താവ് ആരാണ് എന്നത് സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാവും. പാലക്കാട് ഭൂരിപക്ഷം ഇതുപോലെ കൂടാനുള്ള കാരണം ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വോട്ടാണ്. എസ്ഡിപിഐക്ക് നല്ല സ്വാധീനമുള്ള സ്ഥലമാണ്. ബിജെപിയുടെ തകർച്ച എവിടെയായാലും ആഹ്ലാദകരമാണ്”.

മാത്രമല്ല, തെരഞ്ഞെടുപ്പ് വിജയപരാജയങ്ങൾക്കപ്പുറത്ത് ഇടതുപക്ഷം അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. ഭൂരിപക്ഷം എത്രയെന്ന് വിലയിരുത്തുന്നതിൽ കാര്യമില്ല. ചേലക്കരയിൽ നിലവിലെ സാഹചര്യങ്ങളിൽ മെച്ചപ്പെട്ട വിജയം നേടാൻ സാധിച്ചവെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

pathram desk 5:
Leave a Comment