ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നൽകിയിരിക്കുന്നത്. ഇര പരാതി നൽകിയത് സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണെന്ന് ചൂണ്ടിക്കാട്ടി, ഉപാദികളോടെയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് പാസ്‌പോർട്ട് ഹാജരാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സിദ്ദിഖിൻറെ അഭിഭാഷകൻ മുകുൾ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് കേസ് ഇന്നത്തേക്ക് മാറ്റിവച്ചിരുന്നത്. എന്നാൽ സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും … Continue reading ബലാത്സംഗക്കേസിൽ സിദ്ദിഖിന് മുൻകൂർ ജാമ്യം; ഇര പരാതി നൽകിയത് സംഭവം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമെന്ന് കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed