എംആർ ആജിത് കുമാറിനു പോലീസ് മെഡൽ; തൽക്കാലം നൽകേണ്ടെന്ന് ഡിജിപി- മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. എന്നാൽ തൽക്കാലം നൽകേണ്ടന്നു ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു. എംആർ ആജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ഡിജിപി മുഖ്യമന്ത്രിക്ക് കത്തയച്ചത്.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ, സൈബർ ഡിവിഷൻ എസ്പി ഹരിശങ്കർ എന്നിവരാണ് പൊലീസ് മെഡലിന് അർഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ.

എന്നാൽ മെഡല്‍ പ്രഖ്യാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മെഡല്‍ നല്‍കാറില്ല. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ മെഡല്‍ദാന ചടങ്ങ്.

സാധാരണ സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപിവരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്. കുറ്റാന്വേഷണം, ക്രമസമാധാനം, സൈബർ അന്വേഷണം, ബറ്റാലിയൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരെ പോലീസ് മെഡലിനായി പരിഗണിച്ചിട്ടുണ്ട്.

തൃശൂർ പൂരം കലക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന അജിത്ത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത്. നിലവിൽ അജിത്ത് കുമാറിനെതിരെ വിവിധ വകുപ്പുകളുടെ അന്വേഷണവും നടക്കുന്നുണ്ട്.

pathram desk 5:
Leave a Comment