വന്ദേഭാരത് സമയം മാറ്റുന്നു; മറ്റു ട്രെയിനുകൾ പിടിച്ചിടുന്നു, യാത്രക്കാ‌‌ർക്ക് ദുരിതം

തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമത്തിൽ നാളെമുതൽ ഉണ്ടാകുന്നത് വൻ മാറ്റം. പുറപ്പെടുന്ന സമയത്തിലധികം മാറ്റമുണ്ട്. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസർകോട്ടേക്കുള്ള വന്ദേഭാരതിന് പുതുതായി ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെയാണ് സമയത്തിൽ മാറ്റം വരുത്തിയത്. നാളെ മുതൽ തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും വന്ദേഭാരത് പുറപ്പെടുക. നിലവിൽ രാവിലെ 5.20 ന് പുറപ്പെട്ടിരുന്ന വന്ദേഭാരത് നാളെ മുതൽ രാവിലെ 5.15 ന് സർവീസ് ആരംഭിക്കും. പുതിയ സമയം. ബ്രാക്കറ്റിൽ പഴയ സമയം

തിരുവനന്തപുരം 5.15(5.20), കൊല്ലം 6.03(6.08),ചെങ്ങന്നൂർ 6.53,കോട്ടയം,എറണാകുളം സ്റ്റേഷനുകളിൽ മാറ്റമില്ല,തൃശ്ശൂരിൽ 9.30ന്എത്തി 9.33ന് പുറപ്പെടും.(9.30ന് എത്തി 9.32 പുറപ്പെടും),ഷൊർണ്ണൂർ മുതൽ കാസർകോഡ് വരെ സമയത്തിൽ മാറ്റമില്ല.

കാസർകോട് – തിരുവനന്തപുരം വന്ദേഭാരതിന് ഷൊർണ്ണൂർ വരെ സമയത്തിൽ മാറ്റമില്ല. തൃശ്ശൂരിൽ 18.10 എത്തി 18.13ന് പുറപ്പെടും.(പഴയസമയം 18.10ന് എത്തി 18.12ന് പുറപ്പെടും), എറണാകുളം,കോട്ടയം സ്റ്റേഷനുകളിൽ മാറ്റമില്ല, ചെങ്ങന്നൂർ 20.46. കൊല്ലം 21.34(21.30), തിരുവനന്തപുരം 22.40(22.35).

അതേസമയം, വന്ദേഭാരതിനുവേണ്ടി മറ്റുട്രെയിനുകൾ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടൻ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടന്നുവരിയാണ് റെയിൽവേ ഡിവിഷണൽ ഓഫീസ് അറിയിച്ചു.യാത്രക്കാരുടെ പരാതികൾ ക്രോഡീകരിക്കും. ട്രെയിനുകൾ ചിലപ്പോൾ വൈകുന്നതിന് കാരണം വന്ദേഭാരത് അല്ല. അനാവശ്യമായ ചങ്ങലവലിക്കൽ,​ കൂടുതൽ സ്റ്റോപ്പുകൾ നൽകിയത് തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. സിഗ്നൽ നവീകരണമുൾപ്പെടെ നിർമ്മാണജോലികൾ അതിവേഗത്തിൽ നടന്നുവരികയാണെന്നും അറിയിച്ചു.

വന്ദേ ഭാരത് കടന്നുപോകുന്നതിനായി പാസഞ്ചർ ട്രെയിൻ കുമ്പളത്ത് പിടിച്ചിടുന്നതിൽ പ്രതിഷേധവുമായി യാത്രക്കാർ രം​ഗത്തെത്തിയിരുന്നു. ഫ്രണ്ട്സ് ഓൺ റെയിൽ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്ത്രീകളടക്കമുള്ള യാത്രക്കാർ ‘ദുരിതമീ യാത്ര’ എന്ന ബാഡ്ജ് ധരിച്ച് തീരദേശ പാതയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെത്തിയത്.

ഇന്നലെ രാവിലെ 7ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിഷേധം ആരംഭിച്ചു. ആലപ്പുഴ, തുമ്പോളി, കലവൂർ, മാരാരിക്കുളം, തിരുവിഴ, ചേർത്തല, വയലാർ, തുറവൂർ, എഴുപുന്ന സ്റ്റേഷനുകളിലും പ്രതിഷേധം തുടർന്നു. ഓടിത്തുടങ്ങിയ ആദ്യദിവസം മുതൽ വന്ദേ ഭാരത് കൃത്യസമയം പാലിക്കാത്തതിനാൽ ഒരു മണിക്കൂറോളമാണ് പാസഞ്ചർ വൈകുന്നതെന്ന് യാത്രക്കാർ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7