റാമും ജാനുവും വീണ്ടും എത്തുന്നു; 96ന്റെ രണ്ടാം ഭാഗം വരുന്നു

തൃഷ- വിജയ് സേതുപതി ജോഡി തകര്‍ത്ത് അഭിനയിച്ച് പ്രണയത്തിന്റെ തരംഗം തീര്‍ത്ത ’96’ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗത്തില്‍ തൃഷയും വിജയ് സേതുപതിയും തന്നെയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. തമിഴ് പിആര്‍ഒ ആയ ക്രിസ്റ്റഫര്‍ കനക രാജാണ് വിവരം പുറത്തുവിട്ടത്.

1996 സ്‌കൂള്‍ ബാച്ചിലെ സഹപാഠികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നതാണ് സിനിമയില്‍ കാണിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് സി പ്രേം കുമാറാണ്.

റാം- ജാനു കോമ്പിനേഷന്‍ തന്നെയായിരുന്നു സിനിമയുടെ ആകര്‍ഷണം. ഇരുവരുടെ സ്‌കൂള്‍ കാലത്തെ നിഷ്‌കളങ്കമായ പ്രണയവും വേര്‍പിരിയലുമാണ് ചിത്രത്തിലൂടെ കാണിച്ചത്. പിന്നീട് 22 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും കണ്ടുമുട്ടുന്നതാണ് സിനിമയുടെ കഥ. ഗേവിന്ദ് വസന്ദയുടെ ഗാനങ്ങള്‍ ചിത്രത്തെ അതിസുന്ദരമാക്കി.

ഹൃതിക് റോഷന്റെ കൈപിടിച്ചെത്തിയ സുന്ദരി ആരാണ്? ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമം….

pathram:
Leave a Comment