അച്ഛൻ പീഡിപ്പിക്കുന്നു; മകളുടെ സഹപാഠികൾ വീട്ടിൽക്കയറി വെട്ടിക്കൊന്നു

ബിഹാർ സ്വദേശിയെ കർണാടകയിൽ വീട്ടിൽ കയറി വെട്ടിക്കൊന്നതു മകളുടെ ആൺ സഹപാഠികൾ. പിതാവിൽ നിന്നുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതെ സഹപാഠികളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നു കോളജ് വിദ്യാർഥിനിയായ മകൾ വെളിപ്പെടുത്തി. പെൺകുട്ടി ഉൾപ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാർ സിങ്ങിനെ (46) തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽ കൊലപ്പെടുത്തിയത്. ദീപക്കിന്റെ രണ്ടാം ഭാര്യ സ്വദേശത്തു പോയ തിങ്കളാഴ്ച മദ്യലഹരിയിൽ ദീപക് പീഡനശ്രമം തുടർന്നപ്പോൾ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular