ഇന്ന് അങ്ങയുടെ വിനയവും എനിക്ക് പ്രചോദനമാണ്; സൽമാനെക്കുറിച്ച് ടൊവിനോ

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. സിനിമാ ജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ തനിക്ക് പ്രചോദനമായിരുന്ന സൂപ്പർ താരത്തെ നേരിൽ കണ്ട സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.

സിനിമാ ജീവിതം ആരംഭിക്കുന്നതിനു മുൻപു തന്നെ മികച്ച ശാരീരിക ഘടന സ്വന്തമാക്കുന്നതിന് ഇദ്ദേഹം എനിക്ക് പ്രചോദനമായിരുന്നു. പക്ഷേ ഇന്ത്യയുടെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിലൊരാളായി നിൽക്കുമ്പോഴും എത്ര വിനയത്തോടെയാണ് അങ്ങ് പെരുമാറുന്നത് എന്നതാണ് സർ അങ്ങയെ നേരിൽ കണ്ടപ്പോൾ എനിക്കേറ്റവും ആനന്ദം നൽകിയത്. ഇപ്പോൾ വിനയത്തിൻറെ കാര്യത്തിലും അങ്ങ് എനിക്ക് പ്രചോദനമാണ്. അങ്ങേയ്ക്കൊപ്പം അൽപ്പസമയം ചെലവഴിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട് സാർ, സൽമാൻ ഖാനൊപ്പമുള്ള ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു.

https://www.instagram.com/p/CWpZZyvqZks/?utm_medium=copy_link

അടുത്തിടെ മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിങ്ങിനെ ടൊവിനോ സന്ദർശിച്ചിരുന്നു. സംവിധായകൻ ബേസിൽ ജോസഫും താരത്തിനൊപ്പമുണ്ടായിരുന്നു.

ടൊവിനോയും ബേസിലും ഒന്നിക്കുന്ന മിന്നൽ മുരളി ഡിസംബറിൽ പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ഇതിന്റെ പ്രമോ ഷൂട്ടുകളുടെ ഭാ​ഗമായാണ് ഇരുവരും മുംബൈയിലെത്തിയത്. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും മറ്റും ആരാധകർ ഏറ്റെടുത്തിരുന്നു. . ക്രിസ്മസ് റിലീസായി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രദർശനത്തിനെത്തും.

Similar Articles

Comments

Advertisment

Most Popular

കോവിഡ് ‘ഒമൈക്രോൺ’ വേരിയന്റ്; റീ ഇൻഫെക്‌ഷൻ സാധ്യത കൂടിയത്, അടിസ്ഥാന തത്വങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട

കോവിഡിന്റെ പുതിയ ‘ഒമൈക്രോൺ’ വേരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിലോ ഇന്ത്യയിലോ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. 1. B11. 5 2 9 എന്ന ഈ വേരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന്...

ശബരിമലയിലെ ഹലാല്‍ വിവാദം;ആരോപണം ഉന്നയിക്കുമ്പോള്‍ ഹലാല്‍ എന്താണെന്നറിയണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ കരാറുകാരെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. 2019-20 സീസണിൽ ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ്...

സമൂഹമാധ്യമ ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന വീഡിയോ; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി.യിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പിൽ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് പ്രദർശിപ്പിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം...