ഡീസലിന് 86 രൂപയും പെട്രോളിന് 102 രൂപയും; ഫുൾ ടാങ്ക് അടിക്കാൻ ‘തിരക്കോട് തിരക്ക്’

മാനന്തവാടി: കേന്ദ്രത്തിനു പിന്നാലെ കർണാടകയും നികുതിയിൽ കുറവ് വരുത്തിയതോടെ അതിർത്തിക്ക് അപ്പുറത്തെ പമ്പുകളിൽ ഇന്ധന വിലയിൽ വലിയ കുറവ്. ഇൗ അവസരം പ്രയോജനപ്പെടുത്തി കേരളത്തിലെ വാഹന ഉടമകളെ കർണാടകയിലെ പമ്പുകളിലേക്ക് ആകർഷിക്കാൻ പമ്പ് ഉടമകൾ ശ്രമം തുടങ്ങി.

തോൽപെട്ടി അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് കർണാടക കുടക് ജില്ലയിലെ ആദ്യ പമ്പ്. കർണാടകയിൽ ഡീസലിന് 7 രൂപയും പെട്രോളിന് 5 രൂപയും കുറവാണെന്ന് കാണിച്ച് കുട്ട പമ്പിലെത്തുന്ന വാഹനങ്ങൾക്ക് മലയാളത്തിൽ പ്രിന്റ് ചെയ്ത നോട്ടിസ് നൽകുന്നുണ്ട്. ഡീസലിന് 86. 31 രൂപയും പെട്രോളിന് 102. 04 രൂപയുമാണ് കുട്ട പമ്പിലെ വില.

മൈസൂരു ജില്ലയിലെ ഹാൻപോസ്റ്റിൽ ഡീസലിന് 84.91 രൂപയും പെട്രോളിന് 100.46 രൂപയും ആണ് വില. മൈസൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇപ്പോൾ ഇവിടെ നിന്ന് ഫുൾ ടാങ്ക് ഇന്ധനവും നിറച്ചാണ് മടങ്ങുന്നത്. കാട്ടിക്കുളത്തെയും തോൽപ്പെട്ടിയിലെയും വാഹന ഉടമകൾ ഇന്ധനം നിറയ്ക്കാൻ മാത്രമായി കുട്ടയിലേക്ക് പോയി തുടങ്ങിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7