പാര്‍ക്ക് ബ്രേക്കിട്ടില്ല; പുത്തന്‍ എസ്.യു.വി ഷോറൂമില്‍ നിന്ന് ഉരുണ്ട് റോഡിലേക്ക് പതിച്ചു

ചില അശ്രദ്ധകൾക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് നാം പറയാറുണ്ട്. അത്തരത്തിൽ സാമാന്യം നല്ല വില കൊടുക്കേണ്ടി വന്ന ഒരു അശ്രദ്ധയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇന്നത്തെ ഹിറ്റ്. കൊല്ലം നിലമേൽ പുതുശ്ശേരിയിലെ കിയ ഷോറൂമിലാണ് സംഭവം.

ഷോറൂമിൽ നിർത്തിയിട്ട കിയ സെൽറ്റോസ് എസ്.യു.വിയാണ് പിന്നിലേക്ക് ഉരുണ്ടത്. ഷോറൂമിലെ ഒരു ജീവനക്കാരൻ തുടക്കം മുതൽ വാഹനം നിർത്താനായി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. പാർക്ക് ബ്രേക്ക് ഇടാത്തതാണ് അപകടത്തിന് കാരണമായത്. പിന്നോട്ട് ഉരുണ്ട് പോയി ഷോറൂമിൽ നിന്ന് താഴ്ചയിൽ ഉള്ള റോഡിലേക്ക് വാഹനം പതിക്കുകയായിരുന്നു.
ഈ സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളോ ആളുകളോ കടന്നുവരാതിരുന്നത് വലിയ അപകടം ഒഴിവാക്കിയത്. റോഡിലേക്ക് വീണ വാഹനം ഷോറൂം ജീവനക്കാർ തിരിച്ച് ഓടിച്ച് കയറ്റുന്നതും വീഡിയോയിൽ കാണാം.

Similar Articles

Comments

Advertisment

Most Popular

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായം ഒരു പ്രശ്‌നമല്ല: മഞ്ജു വാര്യര്‍

പ്രണയാഭ്യര്‍ത്ഥന കിട്ടാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്ന് നടി മഞ്ജുവാര്യര്‍. തന്റെ പുതിയ ചിത്രമായ മേരി ആവാസ് സുനോയുടെ പ്രമോഷന്റെ ഭാഗമായി സംവിധായകനൊപ്പം മഞ്ജു പങ്കെടുത്ത ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യര്‍ ഇപ്പോഴും ചെറുപ്പമായി...

കിടപ്പറരംഗം എത്ര തവണ ഷൂട്ട് ചെയ്‌തെന്ന് ചോദ്യം; മറുപടി നല്‍കി മാളവിക

അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് കൃത്യമായ മറുപടി നല്‍കി നടി മാളവിക മോഹനന്‍. ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് വ്യാജ ഐഡിയില്‍ നിന്ന് ഒരാള്‍ അശ്ലീലച്ചുവയുള്ള ചോദ്യം ചോദിച്ചത്. 'മാരന്‍' എന്ന...

ഉച്ച ഭക്ഷണത്തിന് ബീഫ് പാചകം ചെയ്ത് കൊണ്ടുവന്ന പ്രധാനധ്യാപിക അറസ്റ്റിൽ

ഉച്ചഭക്ഷണത്തിന് ബീഫ് പാകംചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ. അസമിലെ ഗോൽപാര ജില്ലയിലെ സ്കൂളിലാണ് സംഭവം. ഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ്സയാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലിനുശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നെന്ന് എ.എസ്.പി. മൃണാൽ...