ഭര്‍ത്താവിന് ‘ഐ ലവ് യു’ സന്ദേശം അയച്ച് ഭാര്യ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്നു ചാടിയ സ്ത്രീ മരിച്ചു. ഡല്‍ഹി മുഖര്‍ജി നഗറിലെ നിരണ്‍കരി കോളനിയില്‍ താമസിക്കുന്ന നേഹ വര്‍മ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭര്‍ത്താവ് ധരം വര്‍മയുമൊത്ത് നേഹ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍നിന്നു താഴേയ്ക്കു ചാടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാറില്‍ പുറത്തുപോയിരുന്ന ഭര്‍ത്താവ്, തിരിച്ച് അപ്പാര്‍ട്ട്‌മെന്റ് പരിസരത്തേയ്ക്ക് കയറിയ ഉടനാണ് നേഹ താഴേയ്ക്കു ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും വിവാഹമോചിതരാകാന്‍ തീരുമാനിച്ചിരുന്നു. ജീവനൊടുക്കുന്നതിന് മുന്‍പ് നേഹ ഭര്‍ത്താവിന് ‘ഐ ലവ് യു’ എന്നു ഫോണില്‍ സന്ദേശമയിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ചാടുന്നതിന്റെ ഉള്‍പ്പെടെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

നേഹയുടെ ഫോണും സിസിടിവി ദൃശ്യങ്ങളും വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. നേഹയ്ക്കും ധരമിനും ഒരു മകനും മകളുമുണ്ട്. ഇരുവരും യുഎസിലാണ്. ഇവര്‍ ഡല്‍ഹിയിലെത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7