‘ഒരു കുടുംബിനി ആയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്നു’; രേഖ രതീഷ് പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രേഖ രതീഷ്. സിനിമയില്‍ നിന്നുമാണ് താരം സീരിയലില്‍ എത്തുന്നത്. ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും നേരിട്ട പ്രതിസന്ധിയെ കുറിച്ചും ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് നടി. സിംഗിള്‍ മദറായതിനാല്‍ മകന്‍ ചെറുപ്പമായിരുന്നപ്പോഴൊക്കെ നന്നായി ബുദ്ധിമുട്ടിയെന്നും എന്നാല്‍ ഇപ്പോള്‍ ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞുവെന്ന് നടി പറയുന്നു.

രേഖ രതീഷിന്റെ കുറിപ്പ് ഇങ്ങനെ,

‘ മകന്‍ അയാന് ഇപ്പോള്‍ പത്തു വയസ്സായി. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ബുദ്ധിമുട്ടിന്റെ കാലമൊക്കെ കഴിഞ്ഞു. അവനെ നോക്കാന്‍ ഒരു അമ്മ ഉണ്ടായിരുന്നു. അവന്‍ ചെറുതായിരുന്നപ്പോള്‍ ഞാന്‍ വളരെയധികം ബുദ്ധിമുട്ടി. അവനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയാല്‍ തിരിച്ചു എത്തുന്നതു വരെ വലിയ വിഷമമാണ്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എല്ലാവര്‍ക്കും എല്ലാം അറിയുന്നതാണല്ലോ.

ഒരു കുടുംബിനി ആയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്നു, അഭിനയത്തിന്റെ തുടക്കത്തി മനസ്സില്‍ അഭിനയമോഹം ഇല്ലായിരുന്നു എന്നാണ് നടി പറയുന്നത്. ക്യാപ്റ്റന്‍ രാജു ആയിരുന്നു രേഖയെ സീരിയലിലേയ്ക്ക് കൊണ്ട് വന്നത്. ‘ചെറുപ്പത്തില്‍ അഭിനയമോഹം ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ രാജു അങ്കിള്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. അദ്ദേഹത്തിന്റെ സീരിയലിലൂടെയാണ് എത്തുന്നത്.

‘ രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയമായിരുന്നു. ‘രതീഷേ മോള്‍ ഉണ്ടല്ലോ, നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ’ എന്ന് അദ്ദേഹം അച്ഛനോട് ചോദിച്ചു. അങ്ങനെ സ്‌ക്രീന്‍ ടെസ്റ്റ് നടത്തി. അതു ശരിയായി. അങ്ങനെയാണ് അഭിനയിക്കാന്‍ തുടങ്ങുന്നത്. 14ാം വയസ്സില്‍ ആയിരുന്നു അത്. ഇപ്പോള്‍ അഭിനയം എന്റെ ജോലി ആണ്. എന്റെ ജോലി എന്റെ ദൈവമാണ്

Similar Articles

Comments

Advertisment

Most Popular

കോവിഡ് ‘ഒമൈക്രോൺ’ വേരിയന്റ്; റീ ഇൻഫെക്‌ഷൻ സാധ്യത കൂടിയത്, അടിസ്ഥാന തത്വങ്ങൾ പാലിച്ചാൽ ഭയപ്പെടേണ്ട

കോവിഡിന്റെ പുതിയ ‘ഒമൈക്രോൺ’ വേരിയന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. അടിസ്ഥാന തത്വങ്ങൾ പാലിക്കപ്പെട്ടാൽ കേരളത്തിലോ ഇന്ത്യയിലോ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. 1. B11. 5 2 9 എന്ന ഈ വേരിയന്റ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതെന്ന്...

ശബരിമലയിലെ ഹലാല്‍ വിവാദം;ആരോപണം ഉന്നയിക്കുമ്പോള്‍ ഹലാല്‍ എന്താണെന്നറിയണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ അപ്പവും അരവണയും തയ്യാറാക്കാൻ ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുന്ന ഹർജിയിൽ കരാറുകാരെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. 2019-20 സീസണിൽ ശർക്കര ലഭ്യമാക്കിയ കരാറുകാരായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ്...

സമൂഹമാധ്യമ ഗ്രൂപ്പില്‍ വസ്ത്രംമാറുന്ന വീഡിയോ; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി.യിലെ വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പിൽ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് പ്രദർശിപ്പിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം...