പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് 13നും ആദ്യഅലോട്ട്മെന്റ് 21നും

ഈ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് 13നും ആദ്യഅലോട്ട്മെന്റ് 21നും പുറത്തുവരും. 21മുതൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകളിൽ ഹാജരാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയും പ്രവേശനം നൽകുമെന്ന് മന്ത്രി അറിയിച്ചു. ട്രയൽ അലോട്ട്മെന്റ് സെപ്തംബർ 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. http://admission.dge.kerala.gov.in എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Resultsഎന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ /എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കകളിൽ നിന്നും തേടാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ സെപ്തംബർ 16ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും.

ഓപ്ഷനുകൾ വിവരങ്ങൾ തിരുത്തുന്നതിനും പുതിയത്ചേർക്കുന്നതിനും സെപ്റ്റംബർ 16 വൈകിട്ട് 5 വരെ സമയമുണ്ട്. ഈ വർഷം 3,94,457 പ്ലസ് വൺ സീറ്റുകൾ സംസ്ഥാനത്തുണ്ട്. ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മുഖ്യ അലോട്ട്മെന്റ് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ്ൽ അപേക്ഷകൾ സമർപ്പിക്കാം. കഴിഞ്ഞ വർഷങ്ങളിലെ ശരാശരി കണക്ക് അനുസരിച്ച് മറ്റു കോഴ്സുകളിലേക്ക് വിദ്യാർഥികൾ പോകും എന്നുള്ളതിനാൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് സീറ്റുകൾ അവസരം നൽകാൻ കഴിയുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് സീറ്റുകൾ കുറവുണ്ടെങ്കിൽ അതിനുള്ള പരിഹാരം കാണുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Similar Articles

Comments

Advertisment

Most Popular

19,675 പേർക്കുകൂടി കോവിഡ‍്, ചികിത്സയിൽ 1.61 ലക്ഷം പേർ; ആകെ മരണം 24,000 കടന്നു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട്...

കോവിഡ് മരണത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം; തുക സംസ്ഥാനങ്ങള്‍ നല്‍കണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി. കേന്ദ്ര ആരോഗ്യ മന്ത്രാലയവും...

കൊറോണ വൈറസിനെ ചെറുക്കാൻ സിഗരറ്റ് പുകയെ അനുകരിക്കുന്ന മരുന്നുകള്‍; പരീക്ഷണവുമായി ഗവേഷക സംഘം

പുകവലി കോവിഡ്ബാധ തീവ്രമാക്കുന്ന ഘടകങ്ങളിലൊന്നാണ്. പുകവലിക്കാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആശുപത്രി വാസമുള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ സിഗരറ്റ് പുകയിലെ രാസവസ്തുക്കളുടെ പ്രഭാവത്തെ അനുകരിക്കുന്ന രണ്ട് മരുന്നുകള്‍ കോവിഡ് ചികിത്സയില്‍ നിര്‍ണ്ണായകമാകാമെന്ന് പുതിയ പഠനം. മനുഷ്യ...