പുലിയുടെ വായിൽ കൊച്ചുമകൾ; പോരടിച്ച് മുത്തശ്ശിയും മുത്തച്ഛനും; ഒടുവിൽ

രണ്ടു വയസുകാരി െകാച്ചുമകളെ പുള്ളിപ്പുലിയുടെ വായിൽ നിന്നും രക്ഷിച്ച് മുത്തച്ഛനും മുത്തശ്ശിയും. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിന് സമീപമാണ് വ്യാഴാഴ്ച രാത്രി വേറിട്ട ഈ പോരാട്ടം നടന്നത്. വീട്ടിൽ മുത്തശ്ശിയോടൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ പുലി കടിച്ചെടുത്ത് െകാണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.

നിലവിളിച്ച് െകാണ്ട് മുത്തശ്ശി പുലിയെ നേരിട്ടു. പുലിയുടെ വായിൽ നിന്നും കുഞ്ഞിനെ തിരിച്ചുകിട്ടാൻ അവർ സർവശക്തിയുമെടുത്ത് പോരാടി. ഈ സമയം മറ്റൊരു മുറിയിലായിരുന്ന മുത്തച്ഛനും എത്തി. പിന്നീട് ഇരുവരും ചേർന്ന് പുലിയുടെ കണ്ണിലും മൂക്കിലും ശക്തമായി ഇടിച്ചു. കണ്ണും മൂക്കും ഉന്നമിട്ടുന്ന ആക്രമണം പുലിയെയും പേടിപ്പിച്ചു. ഒടുവിൽ കുഞ്ഞിനെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടി മറഞ്ഞു. ഈ സമയം ബഹളം കേട്ട് അയൽവാസികളും ഓടികൂടിയിരുന്നു.വനപ്രദേശമാണെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കൊച്ചുമകളെ രക്ഷിക്കാൻ 50 വയസുകാരി ബസന്തിഭായ് ഗുർജാർ കാണിച്ച ധീരത ഇപ്പോൾ വലിയ പ്രശംസ നേടുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7