ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മൊറോട്ടോറിയം ഏർപ്പെടുത്തുന്നതും വായ്പാ കാലാവധി നീട്ടുന്നതും സർക്കാരിന്റെ നയപരമായ കാര്യങ്ങളാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ട്. ഒന്നാം തരംഗത്തിന്റെ സമയത്ത് ഏർപ്പെടുത്തിയ മൊറോട്ടോറിയം കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്തും പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം, മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് കേന്ദ്രസർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular