ബിജെപി നേതാവിന്റെ മകള്‍ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ; കണ്ണ് ചൂഴ്ന്നെടുത്തു

റാഞ്ചി: വലത് കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ ജാർഖണ്ഡിലെ പാലാമു ജില്ലയിലെ ലാലിമതി വനത്തിൽ 16 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിലെ കോൾ ഡേറ്റ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ പ്രദീപ് കുമാർ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ് ചെയ്തു.പ്രദീപ് വിവാഹിതനാണ്. സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ പെൺകുട്ടിയുടെ കുടുംബം എതിർത്തിരുന്നതായും പൊലീസ് പറഞ്ഞു. ഇതേത്തുർന്ന് പെണ്‍കുട്ടിയുടെ വീട്ടിൽ വാക്കുതർക്കം ഉണ്ടായി. അതിനു ശേഷമാണ് പെൺകുട്ടിയെ കാണാതായതെന്നും പൊലീസ് അറിയിച്ചു.

ബുധബാർ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ അഞ്ച് മക്കളിൽ മൂത്ത മകളാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി.
പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് പ്രാദേശിക ശ്മശാനത്തിൽ സംസ്‌കരിച്ചു.

ജൂൺ 7 ന് രാവിലെ 10ന് വീട്ടിൽനിന്ന് ഇറങ്ങിയ ശേഷമാണ് പെൺകുട്ടിയെ കാണാതായതെന്നു കുടുംബം പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. ബുധനാഴ്ചയാണ് വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...