വീടിന് ഏറ്റവും അടുത്തുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് വാട്സാപ്പുമായി കൈകോർക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ MyGov ഡിജിറ്റൽ പോർട്ടലും വാട്സാപ്പുമായി ചേർന്ന് കഴിഞ്ഞ വർഷം ആരംഭിച്ച വാട്സാപ്പ് ബോട്ടാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നത്.
9013151515 എന്ന നമ്പറിലേക്ക് Hi എന്ന് അയച്ച് ഈ ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം. തുടർന്ന് 1മുതൽ 9 വരെയുള്ള വിവിധ ഓപ്ഷനുകൾ ബോട്ട് മെസേജ് ആയി അയക്കുന്നു. ഇതിനു മറുപടിയായി 1 എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളെ പറ്റിയും വാക്സീനുകളെ പറ്റിയുമുള്ള ആധികാരിക വിവരങ്ങൾ ലഭ്യമാകുന്ന മെനു ലഭിക്കും. ഇതിനു മറുപടിയായി 1 അയച്ചാൽ വാക്സിനേഷൻ കേന്ദ്രങ്ങളെ കുറിച്ചും 2 അയച്ചാൽ വാക്സീനുകളെ പറ്റിയും വിവരം ലഭിക്കും.
തുടർന്ന് നിങ്ങളുടെ പിൻകോഡ് നമ്പർ കൊടുത്താൽ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളെയും ലഭ്യമായ സ്ലോട്ടുകളെയും അവിടെ വാക്സീൻ നൽകുന്ന പ്രായ വിഭാഗങ്ങളെയും പറ്റിയുള്ള വിവരങ്ങൾ ലഭ്യമാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ cowin വെബ്സൈറ്റിൽ(www.cowin.gov.in) കയറി സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ്.