കൊല്ലം : കോവിഡ് ബാധിച്ചു ഹോമിയോ ഡോക്ടർ മരിച്ചു. കൊല്ലം നഗരത്തിനു സമീപം തേവള്ളിയിൽ ഐശ്വര്യ ഹോമിയോ ക്ലിനിക് നടത്തുന്ന തേവള്ളി ഐശ്വര്യയിൽ ഡോ. ഷിബു (55) ആണ് ഇന്നു പുലർച്ചെ മരിച്ചത്.
5 ദിവസം മുൻപ് കോവിഡ് സ്ഥിരീകരിച്ച ഡോ. ഷിബു, വീട്ടിൽ കഴിയുകയായിരുന്നു. ഇന്നു പുലർച്ചെ സ്ഥിതി വഷളായതിനെത്തുടർന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Leave a Comment