സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ കപ്പല്‍ തടസ്സങ്ങള്‍ നീക്കി ചലിച്ചു തുടങ്ങി

കയ്‌റോ: സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ തടസ്സങ്ങള്‍ നീക്കി ചലിച്ചു തുടങ്ങി. ഷിപ്പിങ് സര്‍വീസസ് കമ്പനിയായ ഇഞ്ച്‌കേപ്പിനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇതു റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കപ്പല്‍പ്പാത ഉടന്‍ തുറന്നേക്കുമെന്ന പ്രതീക്ഷയും ഉടലെടുത്തു. പ്രാദേശിക സമയം പുലര്‍ച്ചെ 4.30നാണ് കപ്പലിന്റെ തടസ്സം നീക്കിയത്.

എവര്‍ഗ്രീന്‍ മറീന്‍ കമ്പനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയില്‍ കനാലില്‍ കുടുങ്ങിയത്. ഡച്ച് കമ്പനിയായ റോയല്‍ ബോസ്‌കാലിസാണു കപ്പല്‍ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്.

pathram:
Leave a Comment