മാളവിക മോഹന്റെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മാളവിക മോഹന്റെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക . ഇപ്പോള്‍ തമിഴ് സിനിമയിലും തിളങ്ങി നില്‍ക്കുകയാണ് നടി. വിജയ് നായകനായി എത്തിയ മാസ്റ്ററില്‍ നായികയായി എത്തിയത് മാളവികയായിരുന്നു. താരത്തിന്റെ കരിയറില്‍ തന്നെ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ഇത്.

ബോളിവുഡ് കാമറമാന്‍ കെ.യു.. മോഹനന്റെ മകളാണ് മാളവിക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 2013ല്‍ പുറത്തെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. മോഡല്‍ എന്ന നിലയിലും മാളവിക പ്രശസ്തയാണ്. സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്. ഇപ്പോള്‍ നടി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ ഹിറ്റായിരിക്കുകയാണ്.

ഒരു പാറയുടെ മുകളില്‍ പച്ച പാവാടയിലും ബ്ലൗസിലുമുള്ള ചിത്രങ്ങളാണ് നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തത്.. ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.. നടി ആന്‍ അഗസ്റ്റിനും ഗൗതമി നായരും ചിത്രത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

Similar Articles

Comments

Advertisment

Most Popular

കോവിഡിൽ ഞെട്ടി കേരളം; ഇന്ന് 18,257 പേര്‍ക്ക് രോഗബാധ; എറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം...

‘താങ്ങാൻ പറ്റില്ല; നിസാരമായി എടുക്കരുതേ..’; അനുഭവം പറഞ്ഞ് ഗണേഷ്കുമാർ

കൊല്ലം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും വൻ പ്രതിസന്ധി തീർക്കുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ മാരകമായി രോഗം പലരെയും ബാധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുകയാണ്. നിസാരമായി കാണരുത് എന്ന് അനുഭവത്തിൽ നിന്നും വ്യക്തമാക്കി രംഗത്തെത്തുകയാണ്...

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864,...