ലഖ്നൗ: പ്രതിരോധ ഉപകരണ നിര്‍മാണ രംഗത്തെ രാജ്യത്തിന്റെ മുന്നേറ്റം അടിവരയിട്ട് ബ്രിട്ടീഷ് റിവോള്‍വര്‍ ഇന്ത്യയില്‍ നിന്ന് പുറത്തിറക്കാന്‍ ആരംഭിച്ചു. ആത്മനിര്‍ഭന്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണിത്.
ബ്രിട്ടീഷ് ആയുധ കമ്പനിയായ വെബ്ലി ആന്‍ഡ് സ്കോട്ടിന്റെ ഏറ്റവും മികച്ച എം.കെ.4 റിവോള്‍വറാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങിയത്. ലഖ്നൗവിലെ ഹര്‍ദോയി സിയാല്‍ മാനുഫാക്ച്ചേഴ്സ് എന്ന സ്ഥാപനമാണ് വെബ്ലി ആന്‍ഡ് സ്കോട്ടിന്റെ തോക്കുകള്‍ നിര്‍മ്മിക്കുന്നത്. ആഗോളതലത്തില്‍ വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്ന് സിയാല്‍ മേധാവി ജെ.പി. സിംഗ് അറിയിച്ചു.
നിലവില്‍ വിദേശ രാജ്യങ്ങളിലെ പല ആയുധ നിര്‍മ്മാണ കമ്പനികളും ഇന്ത്യന്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആയുധങ്ങള്‍ക്കും സൈനിക വാഹനങ്ങള്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രചാരം ഉയരുന്നുണ്ട്.