അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് ബാധിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലുള്ള രൂപാണിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.
വഡോദരയില്‍ പൊതുസമ്മേളനത്തിനിടെ കവിഞ്ഞ ദിവസം വിജയ് രൂപാണി വേദിയില്‍ കുഴഞ്ഞുവീണിരുന്നു. വേദിയില്‍ വച്ചു തന്നെ അദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നല്കി. തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ രൂപാണിക്കുണ്ടായിരുന്നു.
കൂടുതല്‍ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. രൂപാണിക്ക് പുറമെ ബിജെപിയുടെ മറ്റുനേതാക്കളായ ബിഖുഭായ് ദാല്സനിയ, വിനോദ് ചവ്ദ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.