ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകനും നടനുമായ രാജീവ് കപൂര്‍ () അന്തരിച്ചു. 58 വയസായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അടുത്ത ബന്ധുവായ നീതു കപൂറാണ് രാജീവിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് രാജീവ് കപൂറിനെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

1983ല്‍ ‘ഏക് ജാന്‍ ഹേ ഹമ്’ എന്ന ചിത്രത്തിലൂടെയാണ് രാജീവ് സിനിമാ ലോകത്തേക്ക് ആദ്യ ചുവടുവച്ചത്. നടനായും, നിര്‍മാതാവായും സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അന്തരിച്ച നടന്‍ ഋഷി കപൂര്‍, രണ്‍ധീര്‍ കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഋഷി കപൂറും ലോകത്തോട് വിടപറഞ്ഞിരുന്നു.

Similar Articles

Comments

Advertisment

Most Popular

സംസ്ഥാനത്ത് ഇന്ന് 3677 പേര്‍ക്ക് കോവിഡ്; കൂടുതൽ കോഴിക്കോട് ജില്ലയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275,...

ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി പങ്കെടുക്കില്ല

ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിച്ചേക്കില്ല. രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ്...

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട

റെയില്‍വേ സ്‌റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശിയില്‍ നിന്ന് നാല് കിലോയിലധികം സ്വര്‍ണം പിടികൂടി. രാവിലെ കോഴിക്കോട്ടെത്തിയ ട്രെയിന്‍ നമ്പര്‍ 06345 നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്നാണ് ആര്‍.പി.എഫിന്റെ പ്രത്യേക സംഘം സ്വര്‍ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...