ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്നിന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ഗുജറാത്തിലെ രണ്ടും അസമിലെ ഒരു സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, അഭയ് ഭരദ്വാജ് എന്നിവരുടെ മരണം ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളില്‍ ഒഴിവുണ്ടാക്കി. പട്ടേലിന്റെ അംഗ്വത്തിന് 2023വരെയും ഭരദ്വാജിന്റേതിന് 2026 വരെയും കാലാവധിയുണ്ടായിരുന്നു. ബിശ്വജിത് ഡൈമാരിയുടെ രാജിയെ തുടര്‍ന്നാണ് അസമിലെ രാജ്യസഭാ സീറ്റില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തെരഞ്ഞെടുപ്പ് ദിവസം തന്നെ വോട്ടെണ്ണലും നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.