പുതുച്ചേരി കോണ്‍ഗ്രസില്‍ കലാപം; പതിമൂന്ന് നേതാക്കള്‍ രാജിവച്ചു

പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന പുതുച്ചേരി കോണ്‍ഗ്രസില്‍ കലഹം. ഭരണകക്ഷിയായ പാര്‍ട്ടിയിലെ പതിമൂന്ന് നേതാക്കള്‍ രാജിവച്ചു. ഇവരെല്ലാം ബിജെപിയില്‍ ചേരുമെന്നാണ് വിവരം.

അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും മുന്‍ എംഎല്‍എയുമടക്കമുള്ള നേതാക്കളാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്. മുന്‍ എംഎല്‍എ ഇ. തീപൈന്തന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.എഗാംബരം, എ.വി. വീരരാഘവന്‍, വി. കൃഷ്ണബിരന്‍, സംസ്ഥാന സെക്രട്ടറിമാരായ എസ്.കെ. സാംപത്ത്, എസ്. സാംരാജ് എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പുതുച്ചേരി കോണ്‍ഗ്രസിലെ ശക്തനുമായ എം. നമശിവായം കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയിരുന്നു.

pathram desk 2:
Leave a Comment