സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വിഷയത്തില്‍ നിയമസഭയില്‍ ഭരണ–പ്രതിപക്ഷ പോര്. പി.ടി.തോമസാണ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയത്. പുത്രവാത്സല്യത്താല്‍ അന്ധനായിത്തീര്‍ന്ന ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താല്‍ മുഖ്യമന്ത്രി അന്ധനായി തീരരുതെന്ന പി.ടി.തോമസിന്റെ പ്രസ്താവന സഭയില്‍ ബഹളത്തിനിടയാക്കി.

സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി ചോദിച്ചു. നിയമസഭയില്‍ എന്തും പറയാമെന്നു കരുതരുത്. പി.ടി.തോമസിനെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിനു കഴിയില്ലെന്നറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാമര്‍ശം മോശമായിപ്പോയി എന്നു സ്പീക്കറും വ്യക്തമാക്കി.

സ്വപ്ന സുരേഷിനൊപ്പം എം.ശിവശങ്കര്‍ തുടര്‍ച്ചയായി വിദേശയാത്ര നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നു പി.ടി.തോമസ് ചോദിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസില്‍ യു.വി.ജോസ് പ്രതിയെങ്കില്‍ മുഖ്യമന്ത്രിയും പ്രതിയാകണ്ടതാണ്. ഐടി വകുപ്പിന്റെ മറവില്‍ ശിവശങ്കര്‍ ഉലകം ചുറ്റും വാലിബന്‍ ആയി നടന്നു. കേരളത്തില്‍ ആദ്യം ജയിലില്‍ കിടന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായിയായിരിക്കും.

മുഖ്യമന്ത്രിയെ മറയാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറിയും തട്ടിപ്പ് നടത്തി. സ്വപ്നയെ മുഖ്യമന്ത്രിക്കു പരിചയപ്പെടുത്തിയത് ആരാണെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രി പറയാതെ ആരെങ്കിലും ശിവശങ്കറിനും സ്വപ്നയ്ക്കും പണം നല്‍കുമോ? മുഖ്യമന്ത്രി സ്വര്‍ണക്കടത്തുകാരെ താലോലിക്കുകയാണ്.

പ്രളയകാലം സ്വര്‍ണക്കടത്തുകാര്‍ കൊയ്ത്തുകാലം ആക്കി. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറാതിരിക്കട്ടേയെന്ന് ആശംസിക്കുന്നതായും പി.ടി.തോമസ് പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കേസിന്റെ അടിവേരു കണ്ടെത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

അന്വേഷണം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്കു മാറിയതു കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെ അക്കാര്യം അറിയിച്ചത്. അത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അഡീ.െ്രെപവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികലമായ മനസ്സുകളാണ്. രവീന്ദ്രനില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ഇഡി ചെയ്തത്. ആവര്‍ത്തിക്കപ്പെടുന്ന വ്യാജ ആരോപണങ്ങള്‍ ജനം വിശ്വസിക്കില്ല.

Similar Articles

Comments

Advertismentspot_img

Most Popular