കേന്ദ്രതേത്‌നെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും വിശദമായി പറഞ്ഞ് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം. കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു.

കര്‍ഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തു നില്‍പ്പെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍!ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉള്ള കേന്ദ്ര സഹായം പോരെന്നും അധികം വായ്പ എടുക്കാന്‍ ഉള്ള മാനദണ്ഡം ദോഷകരമാണെന്നുംനയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിന്റെ പതാക വാഹക പദ്ധതി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും കേന്ദ്ര നീക്കം അഭിമാന പദ്ധതികളുടെ മുന്നോട്ട് പോക്കിന് വിഘാതമായെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

pathram:
Related Post
Leave a Comment