തെയ്യം ഇതിവൃത്തമാക്കി “പൊട്ടൻ” ഒരുങ്ങുന്നു

വടക്കേ മലബാറിലെ തെയ്യങ്ങളെ ഇതിവൃത്തമാക്കി ചെറു സിനിമ ഒരുങ്ങുന്നു. ഒരു കോലാധാരി അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളിലൂടെ ആധുനിക സമൂഹത്തിൻ്റെ പരിച്ഛേദം തന്നെയാണ് “പൊട്ടൻ” എന്ന കൊച്ചു സിനിമ മുന്നോട്ടുവെക്കുന്നത്.

രതീഷ് ബാബു എ കെ സംവിധാനം ചെയ്യുന്ന ”പൊട്ടൻ” ൻ്റെ നിർമ്മാണം പി സുകുമാരൻ അമ്മംകോട് ആണ്. യഥുരാജ് ബീംബുങ്കാൽ കഥയും തിരക്കഥയും ഒരുക്കുന്നു. മധു ബേഡകം, അനീഷ് കുറ്റിക്കോൽ, ബാലൻ കോളിക്കര, സുധി നർക്കിലക്കാട്, രവി ചെറ്റത്തോട്, പി സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നു.

ഛായഗ്രഹണം – റോയ് അയ്യന്തോൾ, ചീഫ് അസോസിയേറ്റ് ഡയരക്ടർ – ബേബി മാത്യൂസ്, കലാസംവിധാനം – ധനരാജ് ബേഡകം, ഗാനരചന – രഘുനാഥ് ബീംബുങ്കാൽ, പശ്ചാതല സംഗീതം – നിധീഷ് ബേഡകം, പ്രൊഡക്ഷൻ കൺട്രോളർ – കല്യാണി കൃഷ്ണൻ, പി ആർ ഒ- പ്രജീഷ് രാജ് ശേഖർ, സ്റ്റിൽസ് _ വിനയൻ കുണ്ടംകുഴി, സഹസംവിധാനം – ജിതിൻ അപ്പൂസ്, ജിഷ്ണു.
ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കും.

Similar Articles

Comments

Advertisment

Most Popular

നിയമസഭാ തെരഞ്ഞെടുപ്പ്: മുന്നണികൾ സജീവമായി; സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ബാലുശ്ശേരിയിലും ചൂടുപിടിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മാസം നടക്കുമെന്നുറപ്പായിരിക്കെ ബാലുശ്ശേരിയിൽ മൂന്ന് മുന്നണികളിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച സജീവമായി. പതിറ്റാണ്ടുകളായി എൽഡിഎഫിന്റെ കുത്തക മണ്ഡലമാണ് ബാലുശ്ശേരി.ഏ.സി.ഷണ്മുഖദാസിനും ഏ.കെ.ശശീന്ദ്രനും ശേഷം കഴിഞ്ഞ രണ്ട് ടേമിലായി പുരുഷൻ കടലുണ്ടിയാണ്...

മകനെ പീഡിപ്പിച്ചെന്ന ആരോപണം മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയെന്ന് അമ്മ

തിരുവനന്തപുരം: അമ്മ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്നു കേസിൽ പ്രതിയായ അമ്മ. മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും തന്നോടുള്ള വിരോധം തീർക്കാൻ ഭർത്താവ് മകനെ കരുവാക്കിയതാണെന്നും ജാമ്യാപേക്ഷയിൽ പ്രതി...

യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിനു തലേ ദിവസം മകളുടെ വിവാഹ നിശ്ചയം നടത്തി ട്രംപ്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഡോണള്‍ഡ് ട്രംപ് പടിയിറങ്ങുന്നതിനു മുന്‍പ് കുടുംബത്തിലൊരു ശുഭകാര്യം കൂടി. ട്രംപിന്റെ മകള്‍ ടിഫാനിയുടെ വിവാഹനിശ്ചയമാണ് വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങുന്നതിന്റെ തലേദിവസം നടന്നത്. വൈറ്റ് ഹൗസിലെ വരാന്തയില്‍ കാമുകന്‍...