സ്ത്രീയെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെ പോയി; സ്‌കൂട്ടര്‍ യാത്രക്കാരുടെ ദൃശ്യം പുറത്തുവിട്ട് പോലീസ്

കൊട്ടിയം: വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ കടന്ന സ്കൂട്ടർയാത്രക്കാരുടെ സി.സി.ടി.വി. ദൃശ്യം പോലീസ് പുറത്തുവിട്ടു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേ മൈലക്കാട് പുത്തൻവിളവീട്ടിൽ ബേബിയമ്മ തിങ്കളാഴ്ച മരിച്ചു. കൊട്ടിയം ശ്മശാനത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഇവരെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയത്. ഉടൻ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ദൃശ്യത്തിലുള്ളവരെ തിരിച്ചറിയുന്നവർ കൊട്ടിയം പോലീസ് സ്റ്റേഷനിൽ വിവരം കൈമാറണമെന്ന് എസ്.ഐ. സുജിത് സി.നായർ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7