എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് സിലബസ് വെട്ടിച്ചുരുക്കില്ല

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് സിലബസ് വെട്ടിച്ചുരുക്കില്ല.
പകരം ചോദ്യത്തില്‍ ഓപ്ഷനുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച ശുപാര്‍ശ കരിക്കുലം കമ്മിറ്റി നല്‍കി.

ഗ്രൂപ്പ് ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ ആയാസം കുറയ്ക്കാനാണ് നിര്‍ദേശം. അതേസമയം, ജനുവരി മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രണ്ട് ബാച്ചുകളായി തിരിച്ചാവും ക്ലാസുകള്‍ നടത്തുക.

പ്രധാന പാഠഭാഗങ്ങള്‍ റിവിഷന്‍ ചെയ്യാനാകും ഈ സമയം ഉപയോഗിക്കുക. ഓരോ വിഷയത്തിലെയും പാഠ ഭാഗങ്ങള്‍ എസ് സിഇആര്‍ടി വിശദമാക്കും. പ്രധാന ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കൊപ്പം മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഓപ്ഷണലായി നല്‍കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7