അടൂര്‍: ബി.ജെ.പിക്ക് സംസ്ഥാനത്ത് രണ്ടാമത്തെ നഗരസഭയിലും ഭരണം ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലാണ് ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയത്. പന്തളത്ത് 23 വാര്‍ഡുകളില്‍ 13 ഇടത്ത് ബി.ജെ.പി വിജയിച്ചു. ഏഴിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചു.
ബി.ജെ.പി നേരത്തെ അധികാരത്തിലിരുന്ന പാലക്കാട് ഇത്തവണയും അധികാരം നിലനിര്‍ത്തി. ഷോര്‍ണൂരില്‍ എട്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ?കേരള കോണ്‍ഗ്രസ് തട്ടകമായ പാലാ മുത്തോലി പഞ്ചായത്തിലെ 13ല്‍ ആറ് വാര്‍ഡുകളില്‍ ബി.ജെ.പി വിജയിച്ചു.
അതേസമയം, തൃശൂര്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥി അഡ്വ.ബി. ഗേപാലകൃഷ്ണന്‍ 241 വോട്ടിന് തോറ്റു.
Leave a Comment