മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനപരാതിയില്‍ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസെടുത്ത് ഒന്നര വര്‍ഷത്തിനുശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. യുവതിയെ ബിനോയ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഇവര്‍ക്ക് ഒരു കുട്ടിയുണ്ടെന്നുമായിരുന്നു ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതി.
പരാതിയില്‍ ഡി.എന്‍.എ. പരിശോധനക്കു കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡി.എന്‍.എ. പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. 678 പേജുള്ള കുറ്റപത്രം അന്ധേരി കോടതിയില്‍വെച്ച് ബിനോയിയെ വായിച്ചു കേള്‍പ്പിച്ചു.
Leave a Comment