വിദേശ നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിന് 1.20 ലക്ഷം കെട്ടിവെക്കണം

കണ്ണൂര്‍: വിദേശ മെഡിക്കല്‍ കോളേജുകളില്‍നിന്ന് എം.ബി.ബി.എസ്. കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിന് വന്‍ തുക ഫീസ്. ജില്ലാ ആശുപത്രികളില്‍ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പിന് ആദ്യം 1.20 ലക്ഷം കെട്ടിവെക്കണമെന്നാണ് ഉത്തരവ്.

നേരത്തേ ഇത്തരം വിദ്യാര്‍ഥികള്‍ സൗജന്യമായി ഈ സേവനം ചെയ്തിരുന്നു. കോവിഡ് കാലത്തെ കൊള്ളയാണ് ഇതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. വിദേശത്തുപഠിച്ച കോളേജുകളില്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞശേഷമാണ് ഇവര്‍ ഇവിടെ വരുന്നത്. മറ്റുസംസ്ഥാനങ്ങളിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ബിരുദധാരികളാണെങ്കില്‍ മാസം 5000 രൂപവെച്ച് 60,000 രൂപ അടച്ചാല്‍മതി. സര്‍ക്കാര്‍, എയ്ഡഡ് മെഡിക്കല്‍ കോളേജുകളില്‍നിന്ന് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ഹൗസ് സര്‍ജന്‍സി കാലയളവില്‍ മാസം 25,000 രൂപ സര്‍ക്കാര്‍ ഇങ്ങോട്ടുനല്‍കും.

ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികള്‍ സേവനമാണ് ചെയ്യുന്നത്. പ്രതിഫലം നല്‍കിയില്ലെങ്കിലും ലക്ഷങ്ങള്‍ വാങ്ങുന്നത് ശരിയാണോ എന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ കോളേജുകളില്‍ ഒരു വിദ്യാര്‍ഥിക്ക് എം.ബി.ബി.എസ്. ബിരുദം ലഭിക്കാന്‍ ലക്ഷങ്ങളുടെ ചെലവാണ് സര്‍ക്കാരിനുണ്ടാവുന്നത്. സര്‍ക്കാരിന് ഒരു ചെലവുമില്ലാതെ വിദേശത്തുപഠിച്ചുവരുന്ന വിദ്യാര്‍ഥികളോട് കാണിക്കുന്നത് ക്രൂരതയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

follow us pathramonline

pathram:
Leave a Comment