ക്ലിഫ് ഹൗസിനു മുന്നില്‍ സുരക്ഷാ വീഴ്ച; അഞ്ചു പോലീസുകര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ നടപടി.ക്ലിഫ് ഹൗസിനു മുന്നില്‍ സുരക്ഷാചുമതലയിലുണ്ടായിരുന്ന അഞ്ചു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. മ്യൂസിയം എസ്.ഐ, സി.ഐ. എന്നിവരെ സ്ഥലം മാറ്റി. എ.ആര്‍. ക്യാമ്പിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.

അതേസമയം അന്വേഷണത്തിനു ശേഷം കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

സ്വര്‍ണക്കടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കു തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.

സാധാരണ പ്രതിഷേധങ്ങള്‍ ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ തടയുകയാണ് പതിവ്. എന്നാല്‍, ഇവിടെ ആവശ്യത്തിന് പോലീസുകാരില്ലായിരുന്നു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകരില്‍ ചിലര്‍ പ്രകടനവുമായി ക്ലിഫ് ഹൗസിന്റെ പ്രധാന ഗേറ്റിനു സമീപം എത്തി. അതേസമയം ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പ്രവര്‍ത്തകര്‍ പന്തം കത്തിച്ച് റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധം തടയാന്‍ ശ്രമിച്ച പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.

pathram:
Leave a Comment