അടുത്ത ജൂണില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍; മൂന്നാംഘട്ടം പരീക്ഷണം ഉടന്‍

ഡല്‍ഹി: അടുത്ത ജൂണില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക്ക്. കൊവാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ ഇന്നലെയാണ് അനുമതി നല്‍കിയത്.

ദില്ലി, മുംബൈ, പട്ന, ലഖ്നൗ ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പരിശോധനകള്‍ നടത്തിയതിന്റെ പഠന റിപ്പോര്‍ട്ട് ഉള്‍പ്പെടെയാണ് ഭാരത് ബയോടെക് മൂന്നാം ഘട്ട പരീക്ഷണത്തിന് അപേക്ഷ നല്‍കിയത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ( ഐസിഎംആര്‍) സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. കൂടാതെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഭാരത് ബയോടെക്കുമായി വാക്‌സിന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.

പതിനാലോളം സംസ്ഥാനങ്ങളില്‍ പരീക്ഷണശാലകള്‍ ഉണ്ടാകും. 30 സെന്ററുകളിലായി 26000 പേരിലാണ് മൂന്നാംഘട്ട പരീക്ഷണം നടത്തുക.

Similar Articles

Comments

Advertismentspot_img

Most Popular