63-ാം വയസില്‍ കിടിലല്‍ മേക്കോവറുമായി അനില്‍ കപൂര്‍; അമ്പരന്ന് ബോളിവുഡും ആരാധകരും

63-ാം വയസില്‍ കിടിലല്‍ മേക്കോവറുമായി അനില്‍ കപൂര്‍. ബോളിവുഡിന്റെ പ്രിയപ്പെട്ട നടന്‍ അനില്‍ കപൂര്‍ തന്റെ സിനിമ ജീവിതം തുടങ്ങിയത് 1979ല്‍ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ്. സിനിമയില്‍ തന്റേതായ ഇടം നേടിയ താരം തന്റെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക്ഡൗണിന് ശേഷമുള്ള താരത്തിന്റെ മേക്ക്ഓവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബീച്ചിലൂടെ ഷര്‍ട്ട് ഇല്ലാതെ നടക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ബോളിവുഡിലെ നിരവധി താരങ്ങളാണ് താരത്തിന്റെ ഈ ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തുന്നത്. 63 വയസിലും എത്ര സുന്ദരനാണ് എന്നാണ് പലരുടേയും കമന്റ്. ഞാന്‍ അംഗീകരിക്കുന്നു എന്നാണ് ഹൃത്വിക് റോഷന്റെ കമന്റ്. ഭക്ഷണ പ്രിയനായ തന്റെ ഇപ്പോഴത്തെ ഫിറ്റ്നസ് ലുക്കിനെക്കുറിച്ചും അനില്‍ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നുണ്ട്.

” എല്ലാവര്‍ക്കും ദൗര്‍ബല്യങ്ങളുണ്ട്. എന്റേത് ഭക്ഷണമാണ്. എന്നിലെ പഞ്ചാബി പയ്യന് രുചി മുകുളങ്ങളെ തീപിടിപ്പിച്ചു കൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ എല്ലായ്പ്പോഴും എന്റെ വയറിനേക്കാള്‍ വലുതാണ്. ലോക്ക്ഡൗണ്‍ സമയത്താണ് രൂപത്തില്‍ മാറ്റം വരുത്തണമെന്ന് തീരുമാനിച്ചത്. ഈ പുതിയ രൂപത്തിന് ഭക്ഷണത്തിനോട് ഒരു പുതിയ സമീപനം ആവശ്യമായിരുന്നു. എന്റെ ട്രെയിനര്‍ ഇതേക്കുറിച്ച് എപ്പോഴും എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

ഞാന്‍ ശ്രമിച്ചു പോരാടി. ചില സമയങ്ങളില്‍ ഞാന്‍ പരാജയപ്പെട്ടു. ഇതിലൂടെ വീട്ടിലെ എല്ലാവരേയും ഉള്‍പ്പെടുത്തണമെന്ന് എനിക്ക് തോന്നി. എനിക്കായി ഉണ്ടാക്കുന്ന ഭക്ഷണം എന്റെ കുടുംബവും പങ്കുവെച്ചു. ഫിറ്റ്നസ് ഒരു സ്ത്രീയുടേയോ പുരുഷന്റേയോ കാര്യമല്ല, പിന്തുണയും പ്രോത്സാഹനവും ഇതിനായി ആവശ്യമുണ്ട്. ഇത് എളുപ്പമാണോ? എല്ലായ്പ്പോഴും അല്ല. സത്യം പറഞ്ഞാല്‍ ചില സമയങ്ങളില്‍ പഞ്ചാബി ബോയ് പ്രശ്നമുണ്ടാക്കും. എന്നാല്‍ ഈ ചിത്രം കാണുമ്പോള്‍ ചെയ്തതെല്ലാം ഗുണകരമാണെന്നാണ് തോന്നുന്നത്. അനില്‍ കപൂര്‍ കുറിച്ചു.

FOLLOW US PATHRAM ONLINE

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...