വിജയകാന്തിന് കോവിഡ്

തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. സെപ്റ്റംബർ 22 ന് രോ​ഗം സ്ഥിരീകരിച്ച വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ആ​രോ​ഗ്യസ്ഥിതിയിൽ ഭയക്കേണ്ടതില്ലെന്നും ഉടനെ തന്നെ രോ​ഗമുക്തി നേടി അദ്ദേഹത്തിന് ആശുപത്രി വിടാനാവുമെന്നും മിയോട്ട് ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

വിജയകാന്തിന് നേരിയ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നും ആറ് മാസം കൂടുമ്പോൾ നടത്താറുള്ള മെഡിക്കൽ ചെക്കപ്പിനായാണ് അദ്ദേഹം മിയോട്ട് ആശുപത്രിയിൽ എത്തിയതെന്നും ഡിഎംഡികെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ചെറിയ ലക്ഷണങ്ങൾ കണ്ട് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും നിലവിൽ ചികിത്സയിൽ തുടരുന്ന വിജകാന്തിന്റെ ആ​രോ​ഗ്യസ്ഥിയിൽ ഭയക്കാനൊന്നുമില്ലെന്നും പാർട്ടിയും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഏറെ നാളായി കരൾ സംബന്ധമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.

മകൻ ഷൺമുഖ പാണ്ഡ്യൻ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ സാ​ഗപതം എന്ന ചിത്രത്തിലാണ് വിജയകാന്ത് ഒടുവിൽ വേഷമിട്ടത്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് അദ്ദേഹം എത്തിയത്.

Similar Articles

Comments

Advertisment

Most Popular

വിവാദങ്ങൾക്കു വിരാമം; കുറുവച്ചനായി പൃഥ്വി തന്നെ; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് വിധി. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ...

നടൻ പൃഥ്വിരാജിന് കോവിഡ്

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ...

അക്കൗണ്ടില്‍ 3500 രൂപ; ലിങ്കില്‍ തൊടരുത്, ക്ലിക്ക് ചെയ്താല്‍ കാശ് പോകും; തട്ടിപ്പ്

തിരുവനന്തപുരം: അക്കൗണ്ടിൽ 3500 രൂപ വന്നതായി സന്ദേശം എത്തിയാൽ വിശ്വസിക്കരുതെന്നും തട്ടിപ്പാണെന്നും പൊലീസ്. നിങ്ങളുടെ അക്കൗണ്ടിലേക്കു 3500 രൂപ എത്തിയിട്ടുണ്ടെന്നും വിശദ വിവരങ്ങളറിയാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ചിലർക്ക്...