സ്ത്രീകള്‍ സൂപ്പര്‍ പവര്‍ ഉള്ളവരാണെന്നും സ്ത്രീ കഥാപാത്രങ്ങളെ വെള്ളപൂശി കാണിക്കുന്ന ഇന്ത്യന്‍ കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടതുണ്ടെന്ന് ബോളിവുഡ് താരം ഭൂമി പഡ്നേക്കര്‍. ലിംഗാനുസരണം സ്ത്രീയേയും പുരുഷനേയും ചിത്രീകരിക്കുന്ന രീതിക്ക് മാറ്റം വരണമെന്നും സ്ത്രീകളും ആശയും അഭിലാഷങ്ങളും വികാരങ്ങളും ശാരീരിക ആവശ്യം ഉള്ളവരും എല്ലാം സമതുലനാവസ്ഥയില്‍ നിര്‍ത്താന്‍ ശേഷിയുള്ളവരുമാണെന്നും താരം പറയുന്നു..
സ്‌ക്രീനില്‍ പുരുഷനെ അവതരിപ്പിക്കുന്ന രീതിക്ക് മാറ്റം വരണമെന്നും പറയുന്നു. സിനിമയില്‍ പുരുഷന്മാരെ കാണിക്കുന്നത് പോലെ ഞങ്ങളെയും അവതരിപ്പിക്കണം. കരയാതെയും വികാരം പുറത്തു കാട്ടാതെയും കരുത്തരായി നില്‍ക്കുന്ന രീതിയില്‍ പുരഷ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന രീതിയില്‍ സമ്മര്‍ദ്ദം ഉളവാക്കുന്ന വേഷങ്ങള്‍ സ്ത്രീകള്‍ക്കും നല്‍കണം. വലിയ സദസ്സില്‍ ഒരേസമയം അനേകരിലേക്ക് എത്തുന്ന സിനിമ പോലെ ഒരു മാധ്യമത്തിന് ആള്‍ക്കാരുടെ മനസ്സുകളെ സ്വാധീനിക്കാനാകും. ഇത് പോസിറ്റീവായ പാതയിലൂടെയാണ് നയിക്കേണ്ടത്. സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കി അവരെ വെറും വസ്തുവായി കാണുന്ന പതിവിന് മാറ്റം വരണം.
സത്രീകളുടെ ഈ സൂപ്പര്‍ പവറുകള്‍ സിനിമയില്‍ കൂടി കാണാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. പുരുഷന്മാരെ സിനിമയില്‍ കാണിക്കുന്ന രീതിയിലും മാറ്റം വരണം. ബലം പിടിച്ചു നില്‍ക്കുന്ന വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത കരുത്തന്‍ എന്ന പരമ്പരാഗത രീതിയില്‍ നിന്നും പുരുഷനെ സിനിമയില്‍ കാണിക്കുന്ന രീതിക്ക് മാറ്റംവരണം. പുരുഷന് വേദനിക്കില്ല എന്ന കാഴ്ചപ്പാട് ശരിയല്ല. അതിന് മാറ്റം വരണം. ഇത്തരം കഥാപാത്രങ്ങള്‍ നല്‍കുന്നതിലൂടെ പുരുഷന് സമ്മര്‍ദ്ദം ചെലുത്തുകയാണ്.
എല്‍ജിബിറ്റി സമൂഹത്തെക്കുറിച്ചും കൂടുതല്‍ സിനിമകള്‍ ഉണ്ടാകേണ്ടതുണ്ട്. അടുത്തിടെയാണ് സൂപ്പര്‍ ഡീലക്സ് സിനിമ കണ്ടത്. എന്താണ് കണ്ടുകൊണ്ടിരിക്കുന്നത് എന്ന് പോലും അതിശയിച്ചു. ഇത്തരം മികച്ച സിനിമകള്‍ വരുമ്പോഴാണ് ഇപ്പോള്‍ സിനിമയുടെ ഭാഗമായതില്‍ അഭിമാനം തോന്നുന്നത്. ബോളിവുഡില്‍ മികച്ച സിനിമകള്‍ ഇപ്പോള്‍ വരുന്നുണ്ടെന്നും പറഞ്ഞു. സെലക്ടീവായ വേഷങ്ങളില്‍ മികച്ച പ്രകടനം നടത്തി സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയെടുത്ത നടിമാരില്‍ ഒരാളാണ് ഭൂമി പട്നേക്കര്‍.