കോഴിക്കോട് ജില്ലയിലെ 238 പേർക്ക് കോവിഡ്‌

ജില്ലയില്‍ 238 പേര്‍ക്ക് കോവിഡ്
രോഗമുക്തി 90

കോഴിക്കോട് ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 5 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 206 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 63 പേര്‍ക്കും ചോറോട് 49 പേര്‍ക്കും ഒഞ്ചിയത്ത് 15 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1747 ആയി. 90 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

കുന്ദമംഗലം – 1
കൂടരഞ്ഞി – 1
ഒളവണ്ണ – 1
തിരുവളളൂര്‍ – 1
ഏറാമല – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
മാവൂര്‍ – 4 (അതിഥി തൊഴിലാളികള്‍)
ചങ്ങരോത്ത് – 1
കോട്ടൂര്‍ – 1
കുന്ദമംഗലം – 1
പെരുവയല്‍ – 1
തിരുവളളൂര്‍ – 1
ഉണ്ണിക്കുളം – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 14

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (പന്നിയങ്കര)
ചാത്തമംഗലം – 1
കുന്ദമംഗലം – 4
പെരുവയല്‍ – 2
പുതുപ്പാടി – 1
താമരശ്ശേരി – 1
ഏറാമല – 1
ഉളളിയേരി – 1
അത്തോളി – 1
കായക്കൊടി – 1

സമ്പര്‍ക്കം വഴി – 206

കോഴിക്കോട് കോര്‍പ്പറേഷന്‍ – 63
(ചെറുവണ്ണൂര്‍, എടക്കാട്, പുതിയങ്ങാടി, കല്ലായി, തോപ്പയില്‍, കൊമ്മേരി, പുതിയപാലം, അരീക്കാട്, അരക്കിണര്‍, പുതിയകടവ്, വെസ്റ്റ്ഹില്‍, പന്നിയങ്കര, നടക്കാവ്, കോര്‍ട്ട് റോഡ്, എലത്തൂര്‍, ഡിവിഷന്‍ 62, 66)

ചോറോട് – 49
ഒഞ്ചിയം – 15
ഒളവണ്ണ – 10
തലക്കുളത്തൂര്‍ – 10
തിരുവള്ളൂര്‍ – 10
കുന്ദമംഗലം – 8
ഉണ്ണികുളം – 7
പനങ്ങാട് – 4
പെരുവയല്‍ – 4
കാവിലുംപാറ – 4
എരമംഗലം – 3
വടകര – 3
ഏറാമല – 2
അത്തോളി – 1
നൊച്ചാട് – 2
പുറമേരി – 2
വില്യാപ്പളളി – 3
ഫറോക്ക് – 1
കിഴക്കോത്ത് – 1
കോട്ടുര്‍ – 1
നടുവണ്ണൂര്‍ – 1
കൂരാച്ചുണ്ട് – 1
അഴിയൂര്‍ – 1

90 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 90 പേര്‍ രോഗമുക്തിനേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ – 17, മാവൂര്‍ – 13, ഉണ്ണിക്കുളം – 11, താമരശ്ശേരി – 6, വടകര – 6, കായണ്ണ – 5, മണിയൂര്‍ – 3, പെരുവയല്‍ – 2, മടവൂര്‍ – 2, ചോറോട് – 2, നരിക്കുനി – 2, വാണിമേല്‍ – 2, ഒളവണ്ണ – 2, അഴിയൂര്‍ – 2, പേരാമ്പ്ര – 2, കുന്നമംഗലം – 1, കട്ടിപ്പാറ – 1, മുക്കം – 1, കൊയിലാണ്ടി – 1, നാദാപുരം – 1, പെരുമണ്ണ – 1, തിരുവങ്ങൂര്‍ – 1, ആയഞ്ചേരി – 1, ചെക്യാട് – 1, കാക്കൂര്‍ – 1, കോട്ടൂര്‍ – 1, പുതുപ്പാടി – 1,
മൂടാടി – 1.

ജില്ലയില്‍ 15,304 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 622 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15,304 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 88965 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 270 പേര്‍ ഉള്‍പ്പെടെ 1664 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 138 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 5543 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,69,786 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,67,778 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,63,188 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 2008 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. പുതുതായി വന്ന 200 പേര്‍ ഉള്‍പ്പെടെ ആകെ 2845 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 558 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2247 പേര്‍ വീടുകളിലും, 40 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 32052 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7