കൊല്ലം: പത്തനാപുരം കടശേരി മുക്കലംപാട് സ്വദേശിയായ വിദ്യാര്‍ഥിയെ കാണാതായിട്ട് ഏഴ് ദിവസം. നാട്ടിലും വനത്തിലും ദിവസങ്ങളായി തിരയുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുമെന്നു വനംവകുപ്പും പൊലീസും അറിയിച്ചു. മുക്കലംപാട് സ്വദേശി രാഹുലി(17) നെയാണു കാണാതായത്.
പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ വളപ്പില്‍ തന്നെയുള്ള മൂന്ന് ഷെഡുകളിലായാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറങ്ങാറുള്ളത്. മിക്ക ദിവസങ്ങളിലും രാത്രിയില്‍ രാഹുലിനൊപ്പം സുഹൃത്തുക്കളും ഉണ്ടാകും. പത്തൊമ്പതാം തീയതി രാത്രി 10 മണി വരെ പതിനേഴുകാരന്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. കാട്ടാന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്ന രാഹുലിന്റെ മൊബൈല്‍ ഫോണും കാണാനില്ല.
പൊലീസും വനപാലകരും ഡോഗ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തി. വനത്തിനുള്ളിലെ ചെടികളില്‍ കണ്ടെത്തിയ രക്തക്കറ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു.
Leave a Comment