പത്തനംതിട്ട: തിരുവല്ലയില്‍ അമ്മായി അമ്മയെ മരുമകള്‍ കുത്തിക്കൊന്നു. നിരണത്ത് കൊമ്പങ്കേരി വീട്ടില്‍ കുഞ്ഞൂഞ്ഞമ്മയാണ് മരിച്ചത്. 66 വയസായിരുന്നു. രാത്രി എട്ടിനായിരുന്നു സംഭവം.
കുത്തേറ്റ് സംഭവ സ്ഥലത്ത് വച്ച് തന്നെ കുഞ്ഞൂഞ്ഞമ്മ കൊല്ലപ്പെട്ടു. മാനസിക രോഗമുള്ള മരുമകള്‍ ലിന്‍സി (24) കത്രിക കൊണ്ട് കുത്തിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ലിന്‍സിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.