അൺലോക്ക് മൂന്ന് മാർഗനിർദേശങ്ങളിൽ കേന്ദ്രം ഭേദഗതി വരുത്തും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിർദേശാനുസരണമാണ് നടപടി. കൊവിഡിന്റെ വ്യാപനത്തെ തുടർന്നാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
അൺലോക്ക് മൂന്നിൽ സ്‌കൂളുകൾ തുറക്കാനുള്ള നിർദേശം പിൻവലിക്കും. മെട്രോ റെയിൽ സർവീസുകളും അൺ ലോക്ക് മൂന്നിൽ പുനഃസ്ഥാപിക്കില്ല. നീന്തൽ കുളങ്ങളും, ജിംനേഷ്യവും അൺ ലോക്ക് മൂന്നിൽ അടഞ്ഞ് തന്നെ കിടക്കും.
മെയ് മൂന്നിന് ലോക്ക് ഡൗണിന്റെ 68 ദിവസം പൂർത്തിയായതോടെയാണ് സർക്കാർ അൺലോക്കിന്റെ രണ്ട് ഘട്ടങ്ങൾ പ്രഖ്യാപിച്ചത്. ജൂണിലും ജൂലൈയിലുമായിരുന്നു അൺലോക്ക് 1.0യും അൺലോക്ക് 2.0യും. കൂടുതൽ പ്രവർത്തനങ്ങൾക്ക് ഓരോ ഘട്ടത്തിലും അനുമതി നൽകി. ലോക്ക് ഡൗണിൽ സ്തംഭിച്ച സാമ്പത്തിക വ്യവസ്ഥയെ ത്വരിതപ്പെടുത്താനാണ് പതുക്കെ പല വ്യവസായങ്ങളും പ്രവർത്തനം പുനരാരംഭിച്ചത്.
എന്നാലും കണ്ടെയ്ൻമെന്റ് സോണുകളിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക്
ഇളവെന്നും നൽകിയിട്ടില്ല. കൂടാതെ സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ ഇളവുകൾ നീക്കാനുള്ള അധികാരവും നൽകി. ഇന്ത്യയിൽ കൊവിഡ് കേസുകൾ 13 ലക്ഷം കടന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങളുമായി കേന്ദ്രം മുന്നോട്ട് നീങ്ങുന്നത്.
Leave a Comment