എറണാകുളം:ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ-9*
• ജൂലായ് 11 ന് വിമാനമാർഗം ഗുജറാത്തിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശി (33)
• ജൂലായ് 11 ന് മസ്കറ്റ് – കൊച്ചി വിമാനത്തിലെത്തിയ പുത്തൻകുരിശ് സ്വദേശി (54)
• ജൂലായ് 7ന് ദുബായ് – കൊച്ചി വിമാനത്തിലെത്തിയ എളങ്കുന്നപ്പുഴ സ്വദേശി (27)
• ജൂലായ് 5 ന് ട്രയിൻ മാർഗം എത്തിയ മഹാരാഷ്ട്ര സ്വദേശി (39)
• ജൂലായ് 11 ന് സൗദിയിൽ നിന്നെത്തിയ കോതമംഗലം സ്വദേശി (40)
• റോഡ് മാർഗം തമിഴ്നാട്ടിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (30)
• ജൂലായ് 14ന് മാലിദ്വീപിൽ നിന്നും എത്തിയ മാലിദ്വീപ് സ്വദേശി (54)
• ജൂലായ് 17ന് ബാംഗ്ലൂരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി (48)
• ജൂലായ് 5 ന് മഹരാഷ്ട്രയിൽ നിന്നെത്തിയ എറണാകുളം സ്വദേശി (50)
*സമ്പർക്കം വഴി രോഗബാധിതരായവർ*
• ചെല്ലാനം ക്ലസ്റ്ററിൽ നിന്നും ഇന്ന് 19 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• ആലുവ ക്ലസ്റ്ററിൽ നിന്നും ഇന്ന് 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• നേരത്തെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പർക്ക പട്ടികയിലുള്ള എറണാകുളം സ്വകാര്യ ആശുപത്രിയിലെര 36 വയസ്സുള്ള ഡോക്ടർ.
• കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 24 വയസ്സുള്ള ആരോഗ്യ പ്രവർത്തകയ്ക്കും അവരുടെ 57 വയസ്സുള്ള കുടുംബാംഗത്തിനും ഇന്ന് രോഗം സ്ഥിരീകരിച്ചു.
• കളമശ്ശേരി ഗവ: മെഡിക്കൽ കോളേജിലെ 36 വയസ്സുള്ള എറണാകുളം സ്വദേശിയായ ആരോഗ്യ പ്രവർത്തക.
• എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ആലങ്ങാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (52 )
• നേരത്തെ രോഗം സ്ഥിരീകരിച്ച വാരപ്പെട്ടിയിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കത്തിലുള്ള 46, 15, 11 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു.
• 44,24,33,21,31 വയസ്സുള്ള അഞ്ച് നാവികർക്ക് രോഗം സ്ഥിരീകരിച്ചു.
• നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള 32,27,5,9,4 വയസ്സുള്ള തമ്മനം സ്വദേശികൾക്കും 30 വയസ്സുള്ള ഇടപ്പള്ളി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
• 34 വയസുള്ള വടക്കേക്കര സ്വദേശി, 39 വയസുള്ള ഒക്കൽ സ്വദേശിനി, 71 വയസുള്ള കളമശ്ശേരി സ്വദേശിനി, 18 വയസുള്ള കാലടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു വരുന്നു.
• ആലുവ ക്ലസ്റ്ററിൽപെട്ട 35, 46, 14, 35 വയസുള്ള കാഞ്ഞൂർ സ്വദേശികളായ കുടുംബങ്ങൾക്കും രോഗം സ്ഥിരീകരിച്ചു.
• എറണാകുളം സ്വദേശിയായ എക്സ്സൈസ് ഉദ്യോഗസ്ഥനും (52) രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിരുന്നു.
• ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകാര സ്വദേശിയുടെ കുടുബത്തിൽപ്പെട്ട 59, 52, 23 വയസുള്ള ചിറ്റാറ്റുകാര സ്വദേശികൾ, കൂടാതെ ചിറ്റാട്ടുകര സ്വദേശിയുമായി സമ്പർക്കത്തിൽ വന്ന 19 വയസുള്ള കരുമാലൂർ സ്വദേശി
• കീഴ്മാടുള്ള ഒരു കോൺവെന്റിലെ സിസ്റ്ററായ കീഴ്മാട് സ്വദേശിനി (71). ഇവർ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിരുന്നു
• ജൂലൈ 11 ന് മരണമടഞ്ഞ കുഴിപ്പിള്ളി കോൺവെന്റിലെ സിസ്റ്ററിന്റെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു.
• കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം പരിഗണിച്ച് ആലുവ, കീഴ്മാട് ക്ലസ്റ്ററുകൾ സമീപപഞ്ചായത്തുകളായ ചൂർണിക്കര, ആലങ്ങാട്, കരുമാലൂർ, എടത്തല, കടുങ്ങലൂർ, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
• തൃശ്ശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 3 പേരും ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച 2 പേരും പത്തനംത്തിട്ടയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്
• ഇന്ന് 8 പേർ രോഗമുക്തരായി. ഇന്ന് 8 പേർ രോഗമുക്തി നേടി. ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനി (27), ജൂൺ 22ന് രോഗം സ്ഥിരീകരിച്ച (23), ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിനി (14), ജൂലായ് 11 ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി (50), ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആന്ധ്രപ്രദേശ് സ്വദേശി (36), ജൂലായ് 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിനി (38), ജൂലായ് 11 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശി (45) ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയും (51) രോഗമുക്തി നേടി.
• ഇന്ന് 549 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1493 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13185 ആണ്. ഇതിൽ 11213 പേർ വീടുകളിലും, 281 പേർ കോവിഡ് കെയർ സെന്ററുകളിലും 1691 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 72 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 13
അങ്കമാലി അഡ്ലെക്സ് – 35
സിയാൽ എഫ് എൽ റ്റി സി- 20
മൂവാറ്റുപുഴ ജനറൽ ആശുപത്രി-2
സ്വകാര്യ ആശുപത്രി- 2
• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 14 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
കളമശ്ശേരി മെഡിക്കൽ കോളേജ്- 4
മൂവാറ്റുപുഴ ജനറൽ ആശുപത്രി-1
അങ്കമാലി അഡ്ലക്സ്- 7
രാജഗിരി എഫ് എൽ റ്റി സി-1
സ്വകാര്യ ആശുപത്രികൾ – 1
• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 836 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ 394 ഭാഗമായി സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 656 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1579 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്. ജില്ലയിൽ ഇതുവരെ 2629 ആന്റിജൻ പരിശോധനകളാണ് നടത്തിയത്
• ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 904 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
• ഇന്ന് 382 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 117 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലങ്ങളിൽ 4085 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 480 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 20 ചരക്കു ലോറികളിലെ 27 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 15 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.
Leave a Comment