പാലക്കാട് ജില്ലയില്‍ ഇന്ന് നാലു വയസ്സുകാരിക്കും നിരീക്ഷണത്തില്‍ കഴിയവേ ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം 247 ആയി

പാലക്കാട് : ജില്ലയില്‍ ഇന്ന്(ജൂലൈ 17) നാലു വയസ്സുകാരിക്ക് ഉള്‍പ്പെടെ 31 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. യുഎഇ യില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. ജില്ലയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. സൗദിയില്‍ നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിയവേ ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും (40, പുരുഷന്‍) സാമ്പിള്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. മരണ ശേഷം സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുക യുമായിരുന്നു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*ഖത്തര്‍3*
കൊപ്പം സ്വദേശി (19 പുരുഷന്‍)

പട്ടാമ്പി സ്വദേശികള്‍ (34,29 പുരുഷന്മാര്‍)

*യുഎഇ15*
പട്ടിത്തറ സ്വദേശി (36 പുരുഷന്‍)

പട്ടാമ്പി സ്വദേശികള്‍ (49,22 സ്ത്രീകള്‍,4 പെണ്‍കുട്ടി, 62,40 പുരുഷന്മാര്‍)

കിഴക്കഞ്ചേരി സ്വദേശി (28 പുരുഷന്‍)

ചിറ്റിലഞ്ചേരി സ്വദേശി (30 പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശി (35, 55പുരുഷന്‍)

വിളയൂര്‍ സ്വദേശി (47,41 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (41 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശി (24 പുരുഷന്‍)

ചാലിശ്ശേരി സ്വദേശി (29 പുരുഷന്‍)

*തമിഴ്‌നാട്4*
കൊപ്പം സ്വദേശി (53 പുരുഷന്‍)

മുതുതല സ്വദേശി (33 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (59 പുരുഷന്‍)

നെന്മാറ സ്വദേശി (36 പുരുഷന്‍).ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

*സൗദി4*
ഷൊര്‍ണൂര്‍ സ്വദേശി (24 പുരുഷന്‍)

കൊപ്പം സ്വദേശി (56 പുരുഷന്‍)

മുതുതല സ്വദേശി (51 പുരുഷന്‍)

കാഞ്ഞിരപ്പുഴ സ്വദേശി (22 സ്ത്രീ). ഇവര്‍ക്ക് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

*കുവൈത്ത്1*
പട്ടിത്തറ സ്വദേശി (29 പുരുഷന്‍)

*കര്‍ണാടക1*
പരുതൂര്‍ സ്വദേശി (44 പുരുഷന്‍)

*ബീഹാര്‍1*
കൊഴിഞ്ഞാമ്പാറയില്‍ താമസമുള്ള ബീഹാര്‍ സ്വദേശി (30 പുരുഷന്‍) ഇദ്ദേഹത്തിന് ആന്റിജന്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ ഒരു കാരാകുറിശ്ശി സ്വദേശിക്കും (34 പുരുഷന്‍) ആന്റിജന്‍ ടെസ്റ്റിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല.ഇദ്ദേഹം ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 247 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

follow us pathramonline

pathram:
Leave a Comment